Saturday, April 27, 2024
spot_img

നാശം വിതച്ച് ചുഴലിക്കാറ്റ്;തുടരെ വീശിയടിച്ചത് 11 തവണ,26 പേർക്ക് ദാരുണാന്ത്യം,ഭയന്ന് വിറച്ച് അമേരിക്ക

മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ ഭയന്ന് വിറച്ച് അമേരിക്ക.തുടർച്ചയായി 11 തവണയാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. 26 പേർ മരിച്ചതായാണ് റിപ്പോർട്ട്. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
മേഖലയിൽ പതിനൊന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്.

113 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സിൽവർ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി. വിനോന, അമോറി പട്ടണങ്ങളിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.അലബാമയിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു.ചുഴലിക്കാറ്റ്‌ നാശം വിതച്ച മേഖലയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തിര സഹായം പ്രഖ്യാപിച്ചു.

Related Articles

Latest Articles