തൃശൂർ: നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മർദ്ദനമേറ്റത്. കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.
ചൊവാഴ്ച്ച രാവിലെ യുവതിയെ ക്രൂരമായി മർദ്ദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു. ഗർഭിണിയെന്ന പരിഗണന പോലും നൽകിയില്ല. കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല വ്യക്തമാക്കി.
യുവതിയുടെ ആദ്യത്തെ കുഞ്ഞ് പെൺകുട്ടി ആയതിലും ഭർത്താവ് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം തവണ ഗർഭിണിയായത് അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മർദ്ദനം ഉണ്ടായിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മർദ്ദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡി. കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…