ഭർത്താവ് കുളിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നേടി യുവതി. തുർക്കിയിലെ ഒരു സ്ത്രീയാണ് ഭർത്താവ് കുളിക്കാത്തതിനെ തുടർന്ന് വിവാഹമോചന കേസ് ഫയൽ ചെയ്തത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഭർത്താവ് കുളിക്കുന്നത്. അതുകൊണ്ട് തന്നെ വിയർപ്പ് നാറ്റം ഉണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. വ്യക്തിപരമായ ശുചിത്വക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഭർത്താവിനെതിരെ വിവാഹമോചനത്തിന് യുവതി കേസ് ഫയൽ ചെയ്തത്.
ഭർത്താവ് 5 ദിവസം തുടർച്ചയായി ഒരേ വസ്ത്രം ധരിക്കാറുണ്ടെന്നും അപൂർവ്വമായി മാത്രമാണ് കുളിക്കുന്നതെന്നും അതിനാലാണ് ശരീരവും വസ്ത്രങ്ങളും നിരന്തരം വിയർപ്പ് മണക്കുന്നതെന്നും യുവതിയുടെ അഭിഭാഷകൻ അങ്കാറയിലെ കോടതിയിൽ പറഞ്ഞു. ഭർത്താവിനെതിരായ സ്ത്രീയുടെ അവകാശവാദങ്ങൾ ശരിവയ്‌ക്കാൻ ചില സാക്ഷികളെയും കോടതിയിൽ വിളിപ്പിച്ചു. അതിൽ ഭർത്താവിന്റെ ചില പരിചയക്കാരും അവരോടൊപ്പം ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകരും ഉൾപ്പെടുന്നു. തുടർന്ന് കോടതി സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം അനുവദിച്ചു,
കൂടാതെ വ്യക്തിപരമായ ശുചിത്വമില്ലായ്മയുടെ പേരിൽ മുൻ ഭാര്യയെ ശിക്ഷിക്കരുതെന്ന് ഭർത്താവിനോട് ഉത്തരവിടുകയും ചെയ്തു.16,500 ഡോളർ അതായത് ഏകദേശം 13 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി യുവതിയ്‌ക്ക് ലഭിക്കും .

