Hyderabad Nikah
ഹൈദരാബാദ്: ബിൽ വരുന്നതിന് മുൻപ് കൂട്ട കല്ല്യാണം. മറ്റെവിടെയുമല്ല, ഹൈദരാബാദിലാണ് (Hyderabad Nikah) സംഭവം. അന്ന് നിയമപരമായ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന നിക്കാഹുകൾ ധൃതിയിൽ നടത്തുകയാണ് ഇവിടുത്തുകാർ. ഇതോടെ ഹൈദരാബാദിലെ പഴയ നഗരത്തിലെ പള്ളികളെല്ലാം തിരക്കിലും തിരക്കിലുമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 18നും 21നും ഇടയിലുള്ള പെൺകുട്ടികളാണ് വധുസ്ഥാനത്ത്.
അതേസമയം വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കാനുള്ള നടപടി കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തുടർനടപടികൾ. മിക്കവരും 2022-2023 കാലഘട്ടത്തിൽ വിവാഹിതരാകുമെന്ന് കരുതിയിരുന്നെങ്കിലും ബിൽ പാസാകുമോ എന്ന ഭയം അവരുടെ കുടുംബങ്ങളെ അതുവരെ കാത്തിരിക്കാൻ അനുവദിക്കുന്നില്ല. ഒന്നിലധികം പെൺമക്കളുള്ള മാതാപിതാക്കളാണ് ആവലാതിക്കാരിൽ ഏറെയും. തങ്ങളുടെ മക്കൾ 18ലും പത്തൊൻപതിലും വിവാഹിതരാകണമെന്ന് നിർബന്ധമുണ്ട് ഇവർക്ക്. മതപരമായ കാരണങ്ങളാണ് പ്രധാനമായും ഇതിനുപിന്നിലുള്ളത്. എന്നാൽ പെൺകുട്ടികൾക്ക് ആർത്തവം തുടങ്ങുന്നതു മുതൽ അവർ വിവാഹത്തിന് തയ്യാറാകുന്നുവെന്ന് മതം പറയുന്നതായി ചില മതപണ്ഡിതരും വാദിക്കുന്നുണ്ട്.
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനാവാത്തവർ വിവാഹം അവിചാരിതമായി നടത്തേണ്ടിവന്നതിലെ ബുദ്ധിമുട്ടുകളും പറയുന്നുണ്ട്. പെട്ടെന്നുള്ള വിവാഹങ്ങൾ കൂടുതൽ കടക്കെണിയിലേക്കാണ് ഇവരെ തളളിവിടുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…