Boycott Hyundai
ദില്ലി: ട്വിറ്ററില്‍ തരംഗമായി ബോയ്കോട്ട് ഹ്യുണ്ടായ് ക്യാമ്പയിൻ. സോഷ്യല്‍ മീഡിയ പേജില്‍ പാകിസ്ഥാന് അനുകൂലമായി പോസ്റ്റിട്ട ഹ്യുണ്ടായ്ക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു(Hyundai Pakistan Social Media Handles Post On Kashmir, Indians Call For Boycott). കമ്പനി ക്ഷമ ചോദിച്ചിട്ടും രോഷം അടങ്ങാതെ സൈബർ ലോകത്ത് പ്രതിഷേധം തുടരുകയാണ്. ഹ്യുണ്ടായ് പാകിസ്ഥാന് എന്ന സോഷ്യല്‍ മീഡിയ പേജിലാണ് ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓര്‍ക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്കി നില്ക്കാം’ എന്ന പോസ്റ്റ് ഇട്ടത്. പോസ്റ്റില്‍ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാന്, കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.
ദാല്‍ തടാകത്തില്‍ നിന്നുള്ള ഒരു ബോട്ടിന്റെ ചിത്രവും ദേശീയ അതിര്‍ത്തിയിലുള്ളത് പോലെ ‘കാശ്മീര്‍’ എന്ന വാചകവും മുള്ളുകമ്പി കൊണ്ട് ഘടിപ്പിച്ചതായിരുന്നു ട്വീറ്റ്. ഇതിനുപിന്നാലെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് ബോയ്കോട്ട് ഹ്യുണ്ടായ് (#BoycottHyundai) എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ട്രെന്ഡുകളിലൊന്നാക്കി മാറ്റി. ഇതേതുടര്‍ന്ന് ഹ്യുണ്ടായ് പാകിസ്ഥാന്, സോഷ്യല്‍ മീഡിയയില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചിരുന്നു. വിവാദ ട്വീറ്റിനെക്കുറിച്ചുള്ള പ്രതിഷേധം ഹ്യുണ്ടായ് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജില്‍ പ്രതികരണങ്ങളായി നിറഞ്ഞു.
അതേസമയം, ഇന്ത്യയ്ക്കെതിരായ ഹ്യുണ്ടായ് പാകിസ്ഥാന്റെ ട്വീറ്റ് ഹ്യുണ്ടായ് ഇന്ത്യ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്ത നെറ്റിസണ്‍മാരെ ഹ്യുണ്ടായ് ഇന്ത്യ ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ജനങ്ങള്‍ ബോയ്കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ സോഷ്യല്‍ മീഡിയയില്‍ ശക്തമാക്കിയിരിക്കുകയാണ്. കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായ ഫെബ്രുവരി 5ന് ആണ് ഇന്ത്യയുടെ അവിഭാജ്യഘടകമായ പ്രദേശം വേര്‍പെടുത്താന്‍ ശ്രമിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…