Friday, May 17, 2024
spot_img

നടൻ പുനീത് രാജ്കുമാറിനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്: കൗമാരക്കാരൻ അറസ്റ്റിൽ

ബംഗളുരു: അന്തരിച്ച കന്നഡ ഹിറ്റ്നായകൻ പുനീത് രാജ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനം മുഴുവൻ പുനീതിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഖം ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ അസ്വാഭാവികമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾക്കൊപ്പം കമന്‍റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

സുഹൃത്തിനൊപ്പം ബിയര്‍ ബോട്ടില്‍ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളും അതിനൊപ്പമുള്ള കമന്‍റുമാണ് ആരാധകരിൽ രോഷം ഉണർത്തിയത്. ഇതോടെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലാക്കുകയായിരുന്നു.

അതേസമയം ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ടിരുന്നു. തുടർന്ന് നിരവധി ആളുകളാണ് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ രോഷപ്രകടനവുമായി ആരാധകരും രംഗത്തെത്തിരുന്നു.

Related Articles

Latest Articles