Kerala

“കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ” ; വനിതാ നേതാവിനെ അധിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

തൃശൂർ : ഗുരുവായൂർ ക്ഷേത്രദർശനത്തിന് അനുമതി തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം. നേരിട്ട് വിളിക്കാൻ അവൾ എങ്ങനെ ധൈര്യപ്പെട്ടു ? മണ്ഡലം പ്രസിഡൻറ് പോലുള്ള അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്ന് എൻ.സി.പി ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രൻ. ജില്ലാ സംസ്ഥാന നേതാക്കൾ മാത്രം തന്നെ വിളിച്ചാൽ മതിയെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കൂടിയായ വി.ജി.രവീന്ദ്രൻ പറഞ്ഞു.

എന്റെ നമ്പർ എവിടുന്ന് കിട്ടി ? ജില്ലാ-സംസ്ഥാന നേതാക്കൾ മാത്രമേ എന്നെ വിളിക്കാറുള്ളു. കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല താനെന്നും വി.ജി.രവീന്ദ്രൻ ആക്രോശിച്ചു. ഇത്തവണത്തെ ലിസ്റ്റ് കൊടുത്തു. ഇനി അടുത്തമാസം കൊടുക്കാം എന്നാണ് വി ജി രവീന്ദ്രൻ പറഞ്ഞത്. ഇതിന്റെ ഓഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വി.ജി.രവീന്ദ്രനു നേരെ വ്യാപക വിമർശനമാണ് ഉയർന്നു വരുന്നത്.

കൊല്ലം ജില്ലയിലെ ഒരു വനിതാ മണ്ഡലം പ്രസിഡന്റ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അനുമതി തേടി വിളിച്ചിരുന്നു. എന്നാൽ കുറച്ച് കൂടി ഉയർന്ന നേതാവ് വിളിക്കാനാണ് വി ജി രവീന്ദ്രൻ അവരോട് ആവശ്യപ്പെട്ടത്. തുടർന്ന് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് വിളിച്ചപ്പോഴാണ് ഇത്തരത്തിൽ വനിതാ നേതാവിനെ അധിക്ഷേപിച്ച് വി ജി രവീന്ദ്രൻ സംസാരിച്ചത്.

anaswara baburaj

Recent Posts

മോദിയുടെ സത്യപ്രതിജ്ഞയും പാകിസ്ഥാന്റെ തോൽവിയും ! ഞായറാഴ്ച ഇന്ത്യക്കാർക്കുണ്ടായത് ഇരട്ട സന്തോഷമെന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ്…

46 mins ago

പണിയെടുത്തിട്ടും മുഴുവൻ പ്രതിഫലം തന്നില്ല ! സംവിധായകൻ രതീഷ് പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ ; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യം

സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ രംഗത്ത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതിഫലം…

1 hour ago

വകുപ്പുകൾ ആർക്ക് ? കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്! നൂറു ദിന കർമ്മ പരിപാടികൾ മുഖ്യ അജണ്ട!!

ദില്ലി : സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായിയിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രിസഭാ…

1 hour ago

തന്ത്രങ്ങൾ കാറ്റിൽ പാറി ! എല്ലാം വെറും തന്ത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു

കോൺഗ്രസിന്റെ അടവ് ചീറ്റി! തന്ത്രങ്ങൾ കാറ്റിൽ പാറി

2 hours ago

ജമ്മു ഭീകരാക്രമണം : കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ ; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്

ദില്ലി : ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ…

2 hours ago

ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം

സർപ്രൈസ് എൻട്രി നടത്തിയ ജോർജ് കുര്യൻ ആരാണ്

3 hours ago