Friday, December 19, 2025

“മുഖ്യമന്ത്രിയുടെ വിശദീകരണം മനസിലാകുന്നില്ല ! ഒളിക്കാനുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയക്കാത്തത്” പോര് മുറുകുന്നു ! നിലപാട് കടുപ്പിച്ച് ഗവർണർ

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കു നല്‍കിയ മറുപടി കത്ത് മനസിലാകുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കത്ത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്ന് പറഞ്ഞ ഗവർണർ കത്തിലെ വിവരങ്ങൾ പുറത്ത് വിടുകയും ചെയ്തു.

“മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസിലാകുന്നില്ല. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ പറയുന്നത്. അദ്ദേഹത്തെ താൻ വിശ്വസിക്കാം. പക്ഷേ, അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മിൽ വൈരുദ്ധ്യമുണ്ട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പ്രസിഡന്റിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ല. 27 ദിവസമായിട്ടും കത്തിനു മറുപടി നൽകിയില്ല. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തത്. ഇനി ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ട. “- ഗവർണർ പറഞ്ഞു.

Related Articles

Latest Articles