ശിഖർ ധവാൻ
മുംബൈ : കുട്ടിക്കാലത്ത് ആശിച്ച് മോഹിച്ച് ശരീരത്തിൽ ടാറ്റു വരച്ച ശേഷം മനസമാധാനം നഷ്ടമായി ഉറങ്ങാതെ രാവുകൾ തള്ളി നീക്കിയ കഥ വിവരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. താൻ ശരീരത്തിൽ പല ഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ടെന്നും ആദ്യമായി ടാറ്റു വരച്ചപ്പോള്‍ വലിയ ടെൻഷനാണ് ഉണ്ടായതെന്നും ശിഖർ ധവാൻ വെളിപ്പെടുത്തി.
‘‘എനിക്ക് 14–15 വയസ്സുണ്ടാകുമ്പോഴാണ് ഞങ്ങൾ മണാലിക്ക് യാത്ര പോകുന്നത്. അവിടെവച്ച് കുടുംബത്തെ അറിയിക്കാതെ ശരീരത്തിന്റെ പിൻഭാഗത്ത് ടാറ്റു ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്നു നാലു മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റു ഒളിപ്പിച്ചുവച്ചു. എന്നാൽ അച്ഛൻ അതു കണ്ടെത്തി. നല്ല അടിയും കിട്ടി.പിന്നീട് എനിക്ക് ടെൻഷനായി . ടാറ്റു വരച്ചതിനു ശേഷമാണ് ആ സൂചി എത്ര പേർക്ക് ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാൻ ഓർത്തത്. തുടർന്ന് ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. ആദ്യത്തെ ടാറ്റുവിൽ പിന്നീട് കൂടുതൽ ഡിസൈനുകൾ ചേർത്തു. കയ്യിൽ ശിവന്റെയും അർജുനന്റെയും ടാറ്റു ഉണ്ട്.’’– ശിഖർ ധവാൻ പറഞ്ഞു.
ഒരു കാലത്ത് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ഒഴിവാക്കാനാവാത്ത ഓപ്പണിങ് ബാറ്ററായിരുന്ന താരത്തിന് ഇപ്പോൾ അവസരങ്ങൾ വളരെ കുറവാണ്. ഇക്കാര്യത്തിലും താരം പ്രതികരിച്ചിട്ടുണ്ട്.ഇന്ത്യൻ ടീമില്‍ ഇനി സ്ഥാനം ലഭിച്ചില്ലെങ്കിലും കുറ്റബോധമൊന്നും ഉണ്ടാകില്ല എന്നാണ് ധവാൻ പറഞ്ഞത്. താൻ സെലക്ടറായിരുന്നെങ്കിൽ ശുഭ്മൻ ഗില്ലിനു കൂടുതൽ അവസരങ്ങൾ നൽകുമെന്നും ധവാൻ പറഞ്ഞു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…