I haven't even watched Bigg Boss for five minutes, let alone go to Lulumal and show off four people from the middle of the road; Akhil Marar's old interview goes viral
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പിന് തിരി തെളിഞ്ഞിട്ട് രണ്ടു ദിവസമാണ് പിന്നിടുന്നത്. എന്നാൽ അതിനു മുൻപ് അടിയും പിടിയുമായി ബിഗ് ബോസ് ചർച്ച വിഷയമായി കഴിഞ്ഞു. അഞ്ചാം പതിപ്പിലെ മത്സരാർത്ഥിയായ സംവിധായകൻ അഖിൽ മാരാർ മുൻപ് ബിഗ്‌ബോസിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിഗ്‌ബോസിലേക്ക് വിളിച്ചാല്‍ പോകില്ലെന്നാണ് അന്ന് അഖിൽ മാരാർ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
എനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി കേരളത്തിലില്ലായിരുന്നു. അഞ്ച് മിനിട്ട് പോലും ഞാനത് തികച്ചു കണ്ടിട്ടില്ലെന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു. ഒരാൾക്ക് ആരാധന തോന്നുകയും അതിനകത്ത് കയറണമെന്നും തോന്നുന്നത് എവിടെയാണെന്നും ഇതിപ്പോൾ രജിത് കുമാർ എന്ന മനുഷ്യൻ ഇതിന് മുൻപേ വൈറലായിട്ടിട്ടില്ലേ എന്നുമാണ് അഖിൽ മാരാർ അന്ന് ചോദിച്ചത്. കഴിഞ്ഞ വർഷത്തെ ബിഗ് ബോസ് ലിസ്റ്റിൽ ഞാൻ ഉണ്ടായിരുന്നുവെന്ന് പലരും എന്നോട് പറഞ്ഞതാണ്. എന്നെ വിളിച്ചിട്ടൊന്നുമില്ല, പക്ഷെ വിളിച്ചാൽ, ജോജു ചേട്ടനൊക്കെ പറയുന്നത് നീ പോകണം എന്നാണ്. മാത്രമല്ല ഇതൊന്നും ഒന്നുമല്ല എന്ന് പോയി കാണിച്ചുകൊടുക്കണമെന്ന് എനിക്കും തോന്നാറുണ്ട്. പക്ഷെ നാലിന്റെ അന്ന് എന്തെങ്കിലും കാണിച്ച് അഞ്ചിന്റെ അന്ന് ഞാൻ പുറത്താകും. അഞ്ച് മിനിറ്റ് പോലും ഞാൻ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല. അതിലും ഭേദം ഞാൻ ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് നാലുപേരെ മുണ്ടുപൊക്കി കാട്ടി നാലുപേരെ കൂട്ടുന്നതല്ലേ. അത് കാണാനും കുറെ പേര് വരില്ലേ. ഭ്രാന്താണെന്നൊക്കെ ആളുകൾ പറയും, പക്ഷെ ഞാൻ വിചാരിക്കും എന്റെ ഫോളോവേഴ്സ് ആണെന്നായിരുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…