We part amicably with mutual love and respect'; post of Lachu
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളിൽ ഒരാളായിരുന്നു ലച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു ലച്ചു ഷോയിൽ നിന്നും പുറത്തായത്. താന്‍ കടന്നുവന്ന ജീവിത പ്രതിസന്ധികളെക്കുറിച്ചും ജീവിത പങ്കാളിയായ ശിവാജി സെന്നിനെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വേദിയില്‍ വച്ച് ലച്ചു പറഞ്ഞിരുന്നു. ശിവാജിയുമായുള്ള ലച്ചുവിന്റെ പ്രണയവും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇപ്പോഴികാ ഇരുവരും ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ലച്ചു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വേര്‍പിരിയല്‍ എന്തുകൊണ്ട് അനിവാര്യമായി എന്ന് വിശദീകരിച്ച് ശിവാജി എഴുതിയ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ലച്ചു പങ്കുവച്ചിട്ടുണ്ട്.
ശിവാജിയുടെ കുറിപ്പ്
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്‍റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…