India

I N S വിക്രാന്ത് ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണി; കേസിൽ മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന നൽകി സംയുക്ത അന്വേഷണ സംഘം

കൊച്ചി:ഐ എൻ എസ് വിക്രാന്ത് ബോംബ് ഭീഷണിക്കേസിൽ മുഖ്യ സൂത്രധാരൻ വലയിലായതായി സൂചനകൾ പുറത്തുവരുന്നു. നാവിക സേന- കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തുടർച്ചയായ ബോംബ് ഭീഷണികൾക്ക് പിന്നിലുള്ള പ്രധാന സൂത്രധാരനെ അന്വേഷണ സംഘം കണ്ടെത്തിയത്.

കൂടാതെ സെർവർ ഹോപ്പിംഗ് നടത്തി അയച്ച സന്ദേശങ്ങളുടെ യഥാർത്ഥ ഉറവിടം കൊച്ചിയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഐഎൻഎസ് വിക്രാന്ത് ഇന്ത്യ പൂർണമായും തദ്ദേശീയമായി കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പൽ ആണ്. നിരവധി സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഐ എൻ എസ് വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് നാല് തവണയാണ് സന്ദേശം ലഭിച്ചത്.

തുടർന്ന് എൻഐഎയും, നേവി ഐ ടി വിംഗും, ഐ ബി, സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടവും, പിന്നിലുള്ള ബുദ്ധികേന്ദ്രത്തെയും കണ്ടെത്തിയത്.

എന്നാൽ അന്വേഷണ ഏജൻസികൾ ഔദ്യോഗിക സ്ഥിരീകരണം നൽകുന്നില്ല. കേസിൽ മുപ്പതോളം നാവിക സേനാ ഉദ്യോഗസ്ഥരെയും, സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്ന കപ്പൽശാലാ ഉദ്യോഗസ്ഥരെയും നിരവധി തവണ വിവിധ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ നിരവധി മർച്ചന്റ് നേവി ഉദ്യോഗസ്ഥരെയും നിരീക്ഷീച്ചിരുന്നു. രഹസ്യ മെയിലുകൾ അയച്ച സെർവർ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണെന്നും, ടോറസ് നെറ്റ്‌വർക്ക് വഴിയോ, പ്രോട്ടോൺ നെറ്റ്‌വർക്ക് വഴിയോ ആണ് സന്ദേശങ്ങളെല്ലാം എത്തിയതെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം സെർവർ ഹോപ്പിംഗിലൂടെയാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നും, ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കൊച്ചി തന്നെയാണെന്നുമാണ് സംയുക്ത അന്വേഷണത്തിൽ വ്യക്തമാകുന്നത്. മാത്രമല്ല രാജ്യസുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന ആസൂത്രിത പ്രചാരണത്തിന് ശത്രുരാജ്യങ്ങളോ, ഭീകര സംഘടനകളോ നടത്തിയ നീക്കമാണോ ഭീഷണികളെന്നതിലും കൂടുതൽ വിവരങ്ങൾ പുറത്തുവരാനായിട്ടുണ്ട്.

B4 Admin

Recent Posts

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

6 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

16 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

21 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

22 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

22 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

1 day ago