India

‘വായു ശക്തി ‘ അഭ്യാസപ്രകടനം മാർച്ച് 7 ന്; ഇന്ത്യയുടെ റഫേലടക്കം 150 ജെറ്റുകൾ പാക് അതിർത്തിയിൽ പാറിപ്പറക്കും

ദില്ലി: ഇന്ത്യയുടെ റഫേലടക്കം 150 ജെറ്റുകൾ പാക് അതിർത്തിയിൽ മാർച്ച് 7 ന് പാറിപ്പറക്കും(IAF aircraft to demonstrate capabilities at exercise Vayu Shakti, Rafale to participate 1st time). വായു ശക്തി (Vayu Shakti) എന്ന് പേരിട്ടിരിക്കുന്ന പ്രകടനത്തിന്റെ പ്രദർശന ഭാഗമായാണ് അഭ്യാസപ്രകടനം നടത്തുന്നത്. മാർച്ച് ഏഴിനാണ് പ്രകടനം അരങ്ങേറുക. ഇന്ത്യൻ ആണവ പരീക്ഷണങ്ങളുടെ കേന്ദ്രമായ പൊഖ്‌റാൻ മേഖലയിലാണ് വ്യോമസേന ആകാശത്തെ പ്രകമ്പനം കൊള്ളിക്കുക.

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി മേഖലയിലാണ് വ്യോമാഭ്യാസമെന്നതും ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം പരിപാടിയിൽ പങ്കെടുക്കുക. വായുശക്തി പ്രദർശനത്തിൽ റഫേലടക്കം 150 വിമാനങ്ങളാണ് അണിചേരുക. ഇതിൽ ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്ററുകളും അണിനിരക്കും. ഇന്ത്യയുടെ തദ്ദേശീയ ജെറ്റുകളായ തേജസും റഫേലുകൾക്കൊപ്പമുണ്ടാകും. യുദ്ധമേഖല കളിൽ നടത്തേണ്ട എല്ലാത്തരം പ്രദർശനങ്ങളും നടത്തുമെന്നാണ് വ്യോമസേന അറിയിക്കുന്നത്.

2019ന് ശേഷം രണ്ടു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സമ്പൂർണ്ണ ശക്തിപ്രകടനത്തിന് വ്യോമസേന തയ്യാറെടുക്കുന്നത്. ഏഷ്യയുടെ കിഴക്കൻ മേഖല കനത്ത യുദ്ധ സാഹചര്യത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കേ ഇന്ത്യയുടെ വ്യോമസേനയുടെ തയ്യാറെടുപ്പ് സവിശേഷ ശ്രദ്ധനേടുകയാണ്.
മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന പ്രദർശനത്തിൽ റഫേലിനൊപ്പം ജാഗ്വർ, സുഖോയ്-30, മിഗ്-29, തേജസ്, മിഗ്-21 ബൈസൺ, ഹ്വാക്32, എം200 എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Anandhu Ajitha

Recent Posts

ജമ്മു കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേത് ; പാകിസ്ഥാൻ, അധിനിവേശ പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…

1 minute ago

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

24 minutes ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

24 minutes ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

1 hour ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

1 hour ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

2 hours ago