ദില്ലി : രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു. അപകടത്തിൽ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നും മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും റിപ്പോർട്ടുണ്ട്.
വ്യോമസേനയുടെ ജാഗ്വാര്‍ വിമാനമാണ് ആൾപ്പാർപ്പില്ലാത്ത കൃഷിയിടത്തോട് ചേർന്ന് പ്രദേശത്ത് പതിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സേനയുടെ ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. അപകട കാരണം വ്യക്തമല്ല. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

