ബംഗളൂരു: അമേരിക്കന്‍ ഐ ടി സ്ഥാപനമായ ഐബിഎമ്മില്‍നിന്ന‌് 2000 ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യശേഷി കുറഞ്ഞവരെയാണ‌് പുറത്താക്കിയതെന്നാണ് കമ്പനി അറിയിച്ചത്. ജീവനക്കാരുടെ സേവനവും ജോലിയിലെ കാര്യക്ഷമതയും വിലയിരുത്തിയശേഷമാണ‌് നടപടി.
ന്യൂയോര്‍ക്ക‌് ആസ്ഥാനമായ സ്ഥാപനം സുപ്രധാനമായ മാറ്റങ്ങളുടെ ഭാഗമായാണ‌് ഇത്രയുംപേരെ ഒറ്റയടിക്ക‌് പുറത്താക്കിയതെന്നാണ‌് ഔദ്യോഗിക വിശദീകരണം. രണ്ടായിരംപേര്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ചെറിയ ശതമാനംമാത്രം വരുന്ന ജീവനക്കാരാണെന്ന‌് കമ്ബനി അധികൃതര്‍ വിശദമാക്കി. ആകെ 25,000ല്‍ അധികം ജീവനക്കാരുണ്ട‌് ഐബിഎമ്മില്‍.
അന്താരാഷ്ട്രതലത്തില്‍ വന്‍ വിറ്റുവരവുള്ള കമ്പനിക്ക് 170 രാജ്യങ്ങളില്‍ വേരുണ്ട‌്. സാങ്കേതികരംഗത്തെ കൂടുതല്‍ വിറ്റുവരവ‌് ലക്ഷ്യമിട്ട‌് അടിമുടി ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന‌് നേരത്തെ കമ്പനി വിശദീകരിച്ചിട്ടുണ്ട‌്. അതേസമയം, ദീര്‍ഘകാലം സേവനംചെയ‌്ത ഇത്രയധികം ജീവനക്കാരെ ഒരുമിച്ച‌് പിരിച്ചുവിട്ട ഐബിഎമ്മിന്റെ നടപടിയില്‍ വ്യാപകമായ വിമര്‍ശവും ഉയരുന്നുണ്ട‌്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…