കാർഡിഫ്: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ടീമാണ് അഫ്ഗാനിസ്താൻ. ശ്രീലങ്കയും ആദ്യമത്സരത്തിൽ ന്യൂസീലാന്‍ഡിനോട് തോറ്റിരുന്നു. ഇന്നത്തെ മത്സരത്തിൽ ഏറ്റുമുട്ടുന്നത് രണ്ട് ഏഷ്യൻ ടീമുകളാണെന്നത് ശ്രദ്ധേയമാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക ഒടുവിൽ വിവരം കിട്ടുമ്പോൾ 14.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്. ദിൽമുത്ത് കരുണരത്നയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.
ഓസീസിനെതിരായ ആദ്യ മത്സരത്തിലെ അതേ ടീമുമായാണ് അഫ്‌ഗാൻ ഇന്ന് കളിക്കിറങ്ങുന്നത്. അതേസമയം ശ്രീലങ്കൻ നിരയിൽ ജീവൻ മെൻഡിസിനെ മാറ്റി പകരം നുവാൻ പ്രദീപ് കളിക്കും .
ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഈ ടീമുകൾ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ ജയം ശ്രീലങ്കയ്ക്കായിരുന്നു. 2015 ൽ മാത്രം ലോകകപ്പിൽ അരങ്ങേറിയ ടീമാണ് അഫ്‌ഗാനിസ്ഥാൻ .

