Thursday, December 18, 2025

ഇടുക്കിയില്‍ മരം വീണ് അപകടം; അന്യസംസ്ഥാനതൊഴിലാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

ഇടുക്കി: കനത്ത മഴയെ തുടർന്ന് മരം വീണ് ഇടുക്കിയില്‍ മൂന്ന് പേര്‍ മരിച്ചു. ജില്ലയിൽ മൂന്നിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ അന്യസംസ്ഥാന തൊഴിലാളിയാണ്.

ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ,​ പൊന്നാങ്കാണി,​ പൂപ്പാറയ്‌ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി,​ ചുണ്ടല്‍ സ്വദേശിനി ലക്ഷ്മി എന്നിവരും ജാര്‍ഖണ്‌‌ഡ് സ്വദേശി സോമു ലക്ര എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിറ്റിട്ടുണ്ട്.

Related Articles

Latest Articles