Tuesday, December 23, 2025

ലോകസമാധാനത്തിന് നീക്കിവച്ച 2 കോടി ഇസ്രായേലിന് കൊടുത്താൽ യു_ദ്ധം അവസാനിപ്പിക്കാൻ പറ്റുമോ ? ഇല്ലല്ലേ

ഇസ്രായേൽ – ഹമാസ് യുദ്ധം രക്തരൂക്ഷിതമായി ആറാം ദിവസം പിന്നിടുമ്പോഴും തുടരുകയാണ്. ഹമാസ് ഭീകരരെ ലക്ഷ്യമിട്ടുളള ഇസ്രായേലിന്റെ തിരിച്ചടിയിൽ വിറങ്ങലിച്ചിരിക്കുകയാണ് ഗാസ. ഗാസയിലെ ഏക വൈദ്യുത നിലയത്തിൽ ഇന്ധനം തീർന്നതിനാൽ മേഖല പൂർണമായി ഇരുട്ടിലായി. ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുകയാണ് ജനങ്ങൾ. ഇത്തരത്തിൽ ഇസ്രായേൽ – ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ കേരളാ സർക്കാരിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ലോകസമാധാനത്തിനായി ബാലഗോപാൽ നീക്കിവച്ച ആ രണ്ടുകോടി രൂപ ഇസ്രായേലിനു കൊടുത്താൽ യുദ്ധം അവസാനിപ്പിക്കാൻ പറ്റുമോ ? ഇല്ലല്ലേ ? എന്നാണ് കേരളാ സർക്കാരിനെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഞങ്ങൾ അത് സഹകരണ ബാങ്ക് പൊട്ടുമ്പോൾ ചായ കുടിക്കാൻ വേണ്ടി മാറ്റി വെച്ചതാണ് എന്നാണ് ഒരാൾ പോസ്റ്റിനു മറുപടിയായി കുറിച്ചിരിക്കുന്നത്. ലോകസമാധാനത്തിന് പോയിട്ട് ഒരു ഒളികേമറ വാങ്ങാൻ ഖജനാവിൽ കാശില്ല സാറേ, അത് ആരുടെയെങ്കിലും പോക്കറ്റിൽ ആയോ ആവോ, ഇങ്ങനേയൊന്നും ചോദിക്കല്ലേ.. ലോക സമാധാനത്തിനായി നീക്കി വച്ചതു കുടുംബ സമാധാനത്തിനായി വക മാറ്റി കാണും ഇപ്പോൾ, Dyfi ഇസ്രായേൽ നെ പിടിച്ചു കെട്ടും wait പ്ളീസ് എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.

കേരളത്തിലെ ജനങ്ങൾക്ക് സമാധാനം ഇല്ലെങ്കിലും മറ്റുള്ള നാടുകൾക്ക് സമാധാനം ഇല്ലെങ്കിൽ വേവലാതിപ്പെടുന്ന സർക്കാരാണ് കേരളത്തിലെ ഇടത് സർക്കാർ. കാരണം, രണ്ടാം ഇടത് സർക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ബജറ്റില്‍ ചില തുക വകയിരുത്തലുകള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ലോകസമാധാനത്തിനായി കേരളം രണ്ട് കോടി രൂപ വകമാറ്റിയത്. ബജറ്റവതരണത്തിന് മുമ്പ് കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിതിന് പിന്നാലെയായിരുന്നു സമാധാനത്തിനായി രണ്ട് കോടി രൂപ നീക്കിവച്ചത്. അതേസമയം, ഇത്രയേറെ രാഷ്ട്രീയ കൊലപാതകം നടന്ന നാടായിട്ടും കേരളത്തിലെ ഇടത്പക്ഷ ഭരണകൂടത്തിന് ലോക സമാധാനത്തിനായി രണ്ട് കോടി രൂപ മാറ്റിവച്ചല്ലോ എന്നായിരുന്നു അന്ന് ഉയർന്നുവന്ന പരിഹാസം. എന്തായാലും അത് ഇപ്പോൾ കൃത്യസമയത്ത് തന്നെ പ്രയോഗിച്ച് കേരളാ സർക്കാരിനെ വാരിയലാക്കിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.

Related Articles

Latest Articles