India

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ് പോൾ ഫലങ്ങളിൽ തെളിയുന്നത്.
10 വർഷം രാജ്യത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വച്ച് ജനവിധി തേടിയ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 350ൽ കൂടുതൽ സീറ്റുകളുമായി അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ പോലെ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ റെയിൽവെ, വ്യോമയാനം, ഹൈവേ വികസനം എന്നീ മേഖലകളിൽ സമാനതകളില്ലാത്ത വമ്പൻ കുതിച്ചു ചാട്ടം തന്നെയുണ്ടാകുമെന്നാണ് വിദഗ്ദർ പറയുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി സർക്കാർ ഹൈവേ വികസനത്തിന് വലിയ പ്രധാന്യമാണ് നൽകിയിരിക്കുന്നത്. 2014ലെ 91,287 കിലോമീറ്ററിൽ നിന്ന് 2023 അവസാനത്തോടെ 146,145 കിലോമീറ്ററായി ദേശീയ പാതകളുടെ നീളം 60 ശതമാനം വർദ്ധിച്ചിരുന്നു. നാലുവരിപ്പാതകളും ദേശീയ പാതകളും 2014ൽ 18,387 കിലോമീറ്ററിൽ നിന്ന് 2023 അവസാനത്തോടെ 46,179 കിലോമീറ്ററായി വികസിക്കുകയും ചെയ്തു. 2025 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഹൈവേ വികസനത്തിന്റെ വേഗത, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മന്ദഗതിയിലായിരുന്നു. ജൂലായ് മുതൽ വികസനം വേഗത്തിലാകാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 5.85 ബില്യൺ യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്തത്. കൂടാതെ വന്ദേ ഭാരത് എന്ന സെമിഹൈ സ്പീഡ് ട്രെയിനിലൂടെ റെയിൽവെ മേഖലയിൽ വൻതോതിലുള്ള ആധുനികവൽക്കരണം നടന്നു. വരും മാസങ്ങളിൽ കൂടുതൽ വന്ദേഭാരത് എക്സ്പ്രസുകൾ ട്രാക്കിലിറങ്ങിയേക്കും. നിലവിൽ രാജ്യത്ത് 90 ഓളം വന്ദേഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. ഇത് 2030 ആകുമ്പോഴേക്കും 800ഓളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ട്രാക്കിലിറക്കാൻ റെയിൽവെ പദ്ധതിയിട്ടേക്കും. ആധുനികവത്കരിച്ച ഇത്തരം കോച്ചുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചേക്കും.

വ്യോമയാന രംഗത്തും രാജ്യം വലിയ വളർച്ചയാണ് കൈവരിച്ചത്. വിമാനത്താവളങ്ങളുടെയും ചെറിയ നഗരങ്ങളുടെയും നവീകരണവും രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിൽ വന്നതോടെ ഈ മേഖലയിലും വളർച്ച രേഖപ്പെടുത്തി. 2024 പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഒരു അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമായി ഭാരതത്തെ വികസിപ്പിക്കുന്നതടക്കമുള്ള വാഗ്ദ്ധാനങ്ങളാണ് ഉണ്ടായിരുന്നത്. ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്ക് സിംഗിൾ പോയിന്റ് കണക്ടിവിറ്റി നൽകിക്കൊണ്ട് വിമാനത്താവളങ്ങളെ പ്രാദേശിക അന്താരാഷ്ട്ര ഹബ്ബുകളാക്കി മാറ്റുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാൻ വ്യോമയാന മന്ത്രാലയത്തിനുണ്ട്.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

45 minutes ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

51 minutes ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

3 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

3 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

3 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

3 hours ago