Featured

കമ്മികൾ ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ നാമാവശേഷമായി കൊള്ളും !

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് മുഖ്യനും പരിവാരങ്ങളും സംസ്ഥാനത്തെ നാഥനില്ലാ കളരിയാക്കിയിട്ട്, നാടുചുറ്റാൻ നവകേരള സദാസെന്ന പേരിൽ ഇറങ്ങി തിരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇടത് സർക്കാരിന്റെ ഭരണത്തിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോഴിതാ, കേരള സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുകയാണ് നടൻ കൊല്ലം തുളസി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് അടിച്ചേൽപ്പിക്കലാണെന്ന് നടൻ കൊല്ലം തുളസി തുറന്നടിച്ചു. കേരളത്തിന് സമ്പത്ത് വരുന്ന എല്ലാ സ്രോതസുകളും പിണറായി സർക്കാർ അടച്ചുവെന്നും പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന് പണമില്ലെന്നും കൊല്ലം തുളസി തുറന്നടിച്ചു. അതേസമയം, കമ്യൂണിസ്റ്റു പാർട്ടി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നത്. ഒരു തവണകൂടി അധികാരത്തിൽ വന്നാൽ ഇടതുപക്ഷ ചിന്താ​ഗതിയടക്കം എല്ലാവർക്കും ഇല്ലാതായിക്കോളുമെന്നും കൊല്ലം തുളസി വിമർശിച്ചു. അതേസമയം, കേരളത്തിന് സമ്പത്ത് വരുന്ന എല്ലാ സ്രോതസു ഇടത് സർക്കാർ അടച്ചു. കെഎസ്ആർടിസിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും അവരുടെ പക്കൽ പണമില്ല. കൂടാതെ, പെൻഷൻ പോലും കൊടുക്കാൻ പറ്റുന്നില്ല. കേന്ദ്രം കൊടുക്കുന്ന പണം എന്തിന് ചെലവഴിച്ചു എന്നതിന്റെ കണക്ക് പോലും കാണിക്കുന്നില്ലെന്നും കൊല്ലം തുളസി തുറന്നടിച്ചു. കൂടാതെ, തന്റെ മനസ് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയന്റേത് അടിച്ചേൽപ്പിക്കൽ ഭരണമാണ്. എന്നാൽ, ആദ്യ തവണ ഭരണത്തിൽ വന്നപ്പോൾ ഇത്രയും ഇല്ലായിരുന്നു. മൂന്നാം തവണയും ഇവർ തന്നെ വരണമെന്നുള്ള ആ​ഗ്രഹക്കാരനാണ് ഞാൻ. കാരണം, അതോടു കൂടി ഇതങ്ങ് തീരും. അതേസമയം, തന്നെ പോലെ ചിന്തിക്കുന്നവർ നിരവധി പേരുണ്ടെന്നും കാരണം അഞ്ച് വർഷം കൂടി സഹിച്ചാൽ ഈ ഒരു അദ്ധ്യായം കൂടി തീരുമല്ലോ എന്നും കൊല്ലം തുളസി വ്യക്തമാക്കി. പാർട്ടി മാത്രമല്ല, ഇടതുപക്ഷ ചിന്താ​ഗതിയും ഇടതുപക്ഷ ഭരണവും അവസാനിക്കും. അതേസമയം, മുൻസിപ്പൽ സർവീസിൽ ജോലി ചെയ്യുമ്പോൾ, ഇടതുപക്ഷ ചിന്താ​ഗതിയുള്ള സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഒരാളാണ് താനെന്നും കൊല്ലം തുളസി പറയുന്നു. അവസാനം അവരുമായി യോജിക്കാതെ വന്നു. അവരുടെ തെറ്റായ നടപടികൾ കൊണ്ടും ആക്രമണങ്ങൾ കൊണ്ടും തനിക്ക് ഒതുങ്ങി കഴിയേണ്ടതായി വന്നതായും കൊല്ലം തുളസി വ്യക്തമാക്കി. ട്രേഡ് യൂണിയൻ നേതാക്കന്മാർ ആരും ജോലി ചെയ്യില്ല. പണം പിരിക്കുക, രാഷ്‌ട്രീയം കളിക്കുക എന്നത് മാത്രമാണ് അവർ ചെയ്യുന്നത്. അതേസമയം, ഭീമൻ രഘു എന്തൊക്കെയാണ് കാണിക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ചേർന്നു, എന്നാൽ, അവർക്കും അദ്ദേഹത്തെ വേണ്ടെന്നും കൊല്ലം തുളസി പരിഹസിക്കുന്നു. അതേസമയം, താൻ ബിജെപിയിൽ അം​ഗമൊന്നുമല്ലെങ്കിലും തന്റെ മനസ് എപ്പോഴും മോദിക്കൊപ്പമാണെന്നും കൊല്ലം തുളസി വ്യക്തമാക്കി. കാരണം, അദ്ദേഹം മഹാനായ മനുഷ്യനാണ്. അതിന് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ മരണം വരെ നരേന്ദ്രമോദിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും കൊല്ലം തുളസി വ്യക്തമാക്കി. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി വന്നതുകൊണ്ടാണ് ഇന്ത്യ എന്ന രാജ്യം ലോകത്തിന് മുന്നിൽ ഉയർന്ന നിലയിലെത്തിയത്. സിംഹം ജനിക്കുന്നത് തന്നെ ജയിക്കാനാണ്. നരേന്ദ്രമോദി എന്ന മനുഷ്യൻ സാധാരണക്കാർക്ക് വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാണെന്നും കൊല്ലം തുളസി വ്യക്തമാക്കി.

admin

Recent Posts

രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM

രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM

12 mins ago

അ​ഞ്ചാം​ഘ​ട്ട വോട്ടെടുപ്പ് നാളെ ! എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജനം വിധിയെഴുതുന്നത് 49 മണ്ഡലങ്ങളിൽ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം​ഘ​ട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്.…

40 mins ago

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

10 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

10 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

10 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

11 hours ago