Tuesday, December 23, 2025

ഇസ്രായേൽ – ഹമാസ് യു_ ദ്ധം അവസാനിക്കണമെങ്കിൽ ഇവർ വിചാരിക്കണം ! ഉസ്താദ് പറയുന്നത് കേട്ട് നോക്ക്

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേൽ സൈന്യം ഗാസയിൽ ശക്തമായ ആക്രമണമാണ് ഇപ്പോഴും തുടരുന്നത്. ഈ രീതിയിൽ ഇസ്രായേൽ ആക്രണം തുടരുകയാണെങ്കിൽ പലസ്തീൻ നാമാവശേഷമാകും എന്ന് തന്നെയാണ് പലരും വിലയിരുത്തുന്നത്. കാരണം, 10 കൊടുത്ത് 100 എണ്ണം തിരിച്ചു വാങ്ങുകയാണ് ഹമാസ്. ഇപ്പോഴിതാ, ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം അവസാനിക്കണമെങ്കിൽ ഈ ലോകത്ത് രണ്ടേ രണ്ടുപേർക്കേ കഴിയൂ എന്നാണ് ഒരു ഉസ്താദ് പറയുന്നത്.

കണ്ടല്ലോ, ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം അവസാനിക്കണമെങ്കിൽ വത്തിക്കാനിലെ ഭരണാധികാരിയായ മാർപാപ്പ ഇറങ്ങി വരണമത്രേ. കൂടാതെ, കാന്തപുരം ഉസ്താതും കൂടി ഇരുന്ന് സംസാരിച്ചാൽ മാത്രമേ ഇപ്പോൾ ഇസ്രയേലും പലസ്തീനും തമ്മിൽ നടക്കുന്ന സംഘർഷം തടയാനാകൂ എന്നാണ് ഉസ്താദിന്റെ കണ്ടെത്തൽ. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ഉസ്താദിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത് പോലൊരു തള്ള് മുൻപ് കേട്ടിട്ടില്ല എന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

അതേസമയം, ഭീകരര്‍ ബന്ദികളാക്കിയ 250 ഇസ്രായേലികളെ പ്രതിരോധ സേന മോചിപ്പിച്ചു. ഗാസ അതിര്‍ത്തിക്കു സമീപത്തുനിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ സേന തന്നെ പങ്കുവച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ ഷായെറ്റെറ്റ് 13 യൂണിറ്റാണ് സൂഫ ഔട്ട്പോസ്റ്റില്‍ കടന്നു കയറി 60 ഭീകരരെ വധിച്ച്, ബന്ദികളെ രക്ഷപ്പെടുത്തിയത്. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലിയും കൊല്ലപ്പെട്ടവരിലുണ്ട്. കൂടാതെ, 26 ഹമാസ് ഭീകരരെയും സൈന്യം പിടികൂടി. ഇതിനിടെ ഇസ്രായേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗാസയില്‍ നിന്ന് ജനങ്ങളുടെ കൂട്ട പലായനവും ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles