Kerala

വിദ്യാർത്ഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ ഫീസ് നിർണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാൻ അധികാരം ഉണ്ടെന്ന് സുപ്രീം കോടതി|if there is any irregularity fees deciding committee can take actions says supreme court

ദില്ലി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള (self financed medical colleges) വിദ്യാർത്ഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ ഫീസ് നിർണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാൻ അധികാരം ഉണ്ടെന്ന് സുപ്രീം കോടതി (Supreme Court).കേരള ഹൈക്കോടതി (Kerala High Court) വിധി ശരിവച്ച് കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത് ജസ്റ്റിസ് എൽ നാഗേശ്വർ റാവു (L Nageswar Rao) അധ്യക്ഷനായ ബെഞ്ചാണ് . ക്രമക്കേട് കണ്ടെത്തിയാൽ പ്രവേശന മേൽനോട്ട സമിതിക്ക് സ്വമേധയ നടപടിയെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

2006ലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ കരുണ-കണ്ണൂര്‍ മെഡിക്കൽ കോളേജുകൾ 2015-2016 അദ്ധ്യായന വര്‍ഷം നേരിട്ട് നടത്തിയ എം.ബി.ബി.എസ് പ്രവേശനം പ്രവേശന മേൽനോട്ട സമിതി തടഞ്ഞിരുന്നു. പ്രവേശനം സംബനധിച്ച വിവരങ്ങൾ കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആ തീരുമാനം കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു. അതിനെതിരെ കോളേജുകൾ നൽകിയ ഹര്‍ജിയിൽ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കരുണ മെഡിക്കൽ കോളേജിലെ 85 കുട്ടികൾക്കും കണ്ണൂര്‍ മെഡിക്കൽ മെഡിക്കൽ കോളേജിലെ 105 കുട്ടികൾക്കും തുടര്‍ന്ന് പഠിക്കാനും സുപ്രീംകോടതി അനുമതി നൽകി. രണ്ട് കോളേജുകളിലുമായി 190 വിദ്യാര്‍ത്ഥികൾ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ് 2015ൽ മേൽനോട്ട സമിതി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന സുപ്രീംകോടതിയുടെ കണ്ടെത്തൽ.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ മേൽനോട്ട സമിതിക്ക് സ്വമേധയ ഇടപെടാൻ അധികാരമുണ്ടെന്നും കോടതി വിധിച്ചു. അതേസമയം കോടതി വിധി ഇപ്പോൾ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ബാധിക്കരുതെന്ന് സുപ്രീംകോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികൾക്ക് ആരോഗ്യ സര്‍വ്വകലാശാല ഉടൻ സര്‍ട്ടിഫിക്കറ്റ് നൽകണമെന്നും കോടതി വിധിച്ചു.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

2 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

3 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

4 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

11 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

12 hours ago