Tuesday, December 16, 2025

തുഷാർ മറുപടി പറയണം രാഷ്ട്രീയ ചുംബന ആഭാസത്തിന്. ബിജെപിയെ ചതിച്ചോ?

ബിനീഷ് കോടിയേരി തുഷാർ രഹസ്യ കൂടിക്കാഴ്ചയിലെ അപൂർവ്വ രാഷ്ട്രീയ ചുംബന ദൃശ്യങ്ങൾ പുറത്ത് തുഷാർ വെള്ളാപ്പള്ളീ പറയൂ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് അർമാദിക്കാൻ മാത്രം എന്ത് ഉറപ്പാണ് ബിനീഷ് കോടിയേരി തന്നത്? എന്താണ് ഈ ഉമ്മവയ്ക്കൽ അർമാദിക്കലിലെ രാഷ്ട്രീയ രഹസ്യം? ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് 2018 മേയ് മാസം 28ന്.

പ്രചാരണം കത്തിക്കാളുന്ന 2018 മേയ് 16 ന് ബിനീഷ് കോടിയേരിയുമായി തുഷാർ രഹസ്യ ചർച്ച നടത്തിയതിന് ശേഷം എംബി ശ്രീകുമാർ എന്തിന് തുഷാറിനെ കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മവയ്ക്കണം? ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ള 2016 ൽ നേടിയ 42 682 വോട്ട്, 2018 മേയ് 28 ന് നടന്ന വോട്ടെടുപ്പിൽ വെറും 35, 270 ആയി കുറഞ്ഞത് ഈ രഹസ്യ കൂടിക്കാഴ്ചയുടെ ഫലം എന്ന് ബിജെപി അണികൾ പരാതി പറയുന്നു.

2018 മേയ് 16,17 തീയതികളിലെ രഹസ്യ കൂടിക്കാഴ്ച മേയ് 28 ലെ വോട്ടെടുപ്പിൽ ബിജെപിയെ പിന്നിൽ നിന്ന് കുത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച സന്തോഷത്തിലാണോ കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മവെച്ച് അർമാദിച്ചത് എന്ന് ബിജെപി അണികൾ ചോദിക്കുന്നു. 2016 ൽ ചെങ്ങന്നൂരിൽ കോൺഗ്രസുമായി ബിജെപിക്ക് വെറും 2000 വോട്ട് വ്യത്യാസം.

പക്ഷേ ബിനീഷ് കോടിയേരി തുഷാർ വെള്ളാപ്പള്ളി രഹസ്യ കൂടിക്കാഴ്ച നടന്ന് പത്ത് ദിവസത്തിന് ശേഷം നടന്ന 2018 തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസ് വോട്ട് വ്യത്യാസം 11,000. സിപിഎമ്മിന് റെക്കോർഡ് ഭൂരിപക്ഷം. എൻഡിഎ കൺവീനർക്ക് വിശദീകരണം നൽകാൻ ബാധ്യത ഉണ്ടെന്ന് ബിജെപി അണികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു.

Related Articles

Latest Articles