If you eat these foods, it increases your anger! Because this...
നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ് നമ്മുടെ ഭക്ഷണരീതി. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിക്കും .ചില ഭക്ഷണങ്ങൾ കഴിച്ചാൽ നമുക്ക് ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു.എരിവും മസാലയുമുള്ള ഭക്ഷണങ്ങളാണ് ദേഷ്യം പിടിക്കാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് സ്ട്രെസ്സ് അനുഭവപ്പെടുന്ന സമയത്ത് ഇത്തരം ഭക്ഷണം കഴിക്കുമ്പോള് ഇവ ദഹിയ്ക്കാന് ബുദ്ധിമുട്ടുമാണ്. ഇവ നമ്മുടെ ശരീരത്തില് ചൂടുണ്ടാക്കുകയും ദേഷ്യം വര്ദ്ധിപ്പിക്കുകയും ചെയ്യും.
അതുപോലെ, ട്രാന്സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള് ദേഷ്യം വരുത്താന് കാരണമാണ്. ഇവ ശരീരം ബാലന്സ് ചെയ്ത് നിര്ത്തുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് സന്തുലനത്തെ ദോഷകരമായി ബാധിക്കുന്നു. ച്യൂയിംഗ് ഗം, കൃത്രിമമധുരങ്ങള് അടങ്ങിയ ഭക്ഷണങ്ങള് എന്നിവ സ്ട്രെസ് സംബന്ധമായ ദഹനപ്രശ്നങ്ങള് വരുത്തും. ഇത് നമ്മളില് അസ്വസ്ഥതയും ദേഷ്യവും ഉണ്ടാക്കും.
കഫീന് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള് നമ്മുടെ ഉറക്കത്തെ ബാധിക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങള് ഹോര്മോണ് ബാലന്സിനെ ബാധിക്കുകയും ദേഷ്യം വര്ദ്ധിപ്പിക്കുകയും ചെയ്യും. ചിപ്സ്, പിസ്ത, കുക്കീസ് തുടങ്ങിയ റിഫൈന്ഡ്, പ്രോസസ്ഡ് ഭക്ഷണങ്ങള് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്ദ്ധിപ്പിയ്ക്കും. ഇത് നമ്മുടെ മൂഡുമാറ്റവും ഇതിലൂടെ ദേഷ്യവും വരുത്തും. മറ്റൊരു പ്രധാന വില്ലനാണ് മദ്യം. ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിനെ ബാധിക്കുകയും തലച്ചോറിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. ഇതുമൂലം ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…