രാഹുൽ ഈശ്വറിനെ വെല്ലുവിളിച്ച് അഡ്വ. കൃഷ്ണ രാജ്. ബിഡിജെഎസ് രൂപീകരണ സമയത്ത് വെള്ളാപ്പള്ളി നടേശന്റെ ക്ഷണം സ്വീകരിച്ചു പല മീറ്റിങ്ങുകളിലും താൻ പങ്കെടുത്തിട്ടുണ്ടെന്ന രാഹുലിന്റെ വാദത്തിന് തെളിവുകൾ പുറത്തു വിടാനാണ് വെല്ലുവിളി.
ആരും രാഹുൽ ഈശ്വറിനെ ക്ഷണിക്കുകയോ ബിഡിജെഎസിന്റെ ഒരു പരിപാടിയിലും രാഹുൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ചുള്ള തെളിവുണ്ടെങ്കിൽ അത് പുറത്ത് വിടാൻ രാഹുൽ ഈശ്വർ തയ്യാറാകണമെന്നും നുണ പറഞ്ഞതിന് ഹിന്ദു സമാജത്തിനോട് അങ്ങ് മാപ്പ് പറയാൻ തയ്യാറാവണമെന്നും അഡ്വ. കൃഷ്ണ രാജ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
നേരത്തെ ഹിന്ദു ആക്ടിവിസ്റ്റും ഹിന്ദു സേവാ കേന്ദ്ര സ്ഥാപകനുമായ പ്രതീഷ് വിശ്വനാഥ് ആലപ്പുഴ ഉസ്താദ് എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന അൻസാരി എന്നയാൾക്കെതിരെ പരാതി നല്കിയിരുന്നു. തന്റെ പേരിൽ ഇറക്കിയ വ്യാജ പോസ്റ്റുകൾ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു പരാതി. ഇതിൽ അൻസാരിയെ വെള്ളപൂശി രാഹുൽ ഈശ്വർ ചെയ്ത വീഡിയോയിലായിരുന്നു താൻ ബിഡിജെഎസ് രൂപീകരണ സമയത്ത് വെള്ളാപ്പള്ളി നടേശന്റെ ക്ഷണം സ്വീകരിച്ചു പല മീറ്റിങ്ങുകളിലും താൻ പങ്കെടുത്തിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ അവകാശപ്പെട്ടിരുന്നത്.

