Tuesday, December 16, 2025

പ്രതിഷേധമെന്ന് കേട്ടാൽ പ്രേതം പിടിച്ച പോലെ !

തങ്ങളുടെ മുഖച്ഛായ മിനുക്കാൻ ഇടത് സർക്കാർ ചെയ്യുന്നതെല്ലാം അവർക്ക് തന്നെയാണ് തിരിച്ചടിയായി കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളാ സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ്. ഇപ്പോഴിതാ, ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു യുവാവിന്റെ കവിതയാണ് ശ്രദ്ധേയമായി മാറുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയാണ് നമ്മൾ ഇപ്പോൾ കണ്ടത്. ഇതിലും വലിയ പിണറായി വാഴ്ത്തുപാട്ട് സ്വപ്നങ്ങളിൽ മാത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാരണം, തുടർ ഭരണം കിട്ടിയതോടെ ഇടത് സർക്കാർ കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടപ്പാക്കുന്നത്. പണ്ടൊക്കെ സഖാക്കന്മാർ എന്തുപറഞ്ഞാലും നാട്ടുകാരും അണികളും അത് കണ്ണുമടച്ച് വിശ്വസിക്കുമായിരുന്നു. എന്നാൽ, ഇന്നു അണികൾ പോലും സഖാക്കന്മാരുടെ അഴിമതികൾ മനസിലാക്കിയിരിക്കുകയാണ്. എന്തായാലും, കടത്തിൽ മുങ്ങിയിരിക്കുന്ന കേരളത്തെ കൊടും കട സമുദ്രത്തിലേക്കാണ് പിണറായി സർക്കാർ ഇപ്പോൾ തള്ളി വിടുന്നത്.

Related Articles

Latest Articles