If you see saffron, you will be shocked; A logo and a lot of crying
കാവി കാണുമ്പോള്‍ കലിപ്പാകുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയഹരം. അമ്പലപ്പറമ്പിലെ തോരണമായാലും കുടമാറ്റത്തിലായാലും കാവി കണ്ടാല്‍ ഇടപെടുമെന്ന സ്ഥിതിയാണിപ്പോള്‍. ടിവിയില്‍ ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോ കാവിയായി എന്നാണ് പുതിയ കരച്ചില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി കാവിയാക്കിയെന്ന് അലമുറ അവസാനിച്ചപ്പോഴാണ് പ്രസാര്‍ഭാരതി ഈ കടുംകൈ ചെയ്തത്. തെരഞ്ഞെടുപ്പായതിനാല്‍ കരച്ചിലിന് മൈലേജും കൂടുതലാണ്. അതിനാല്‍ കൂടുതല്‍ കരയുന്നതാര് എന്ന മത്സരമാണെന്നു സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
ദേശീയ ചാനലായ ദൂരദര്‍ശന്റെ ലോഗോ പ്രശസ്തമാണ്. മനുഷ്യന്റെ കണ്ണിനെ പ്രതിനിധാനം ചെയ്യുന്നതാണ് ആ ലോഗോ. ഡിഡിയുടെ വാര്‍ത്താ ചാനലായ ഡിഡി ന്യൂസ് അവരുടെ ലോഗോയുടെ നിറം ചുവപ്പില്‍ നിന്ന് പുതിയ നിറത്തിലേയ്ക്ക് മാറ്റി. ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് അറിയിപ്പ് വന്നത്, ‘ഞങ്ങളുടെ മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇപ്പോള്‍ ഒരു പുതിയ അവതരണം ലഭ്യമാക്കുന്നു’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
എന്നിരുന്നാലും, ഈ നിറം മാറ്റത്തില്‍ പ്രതിപക്ഷത്തിന്റെ നെറ്റിയില്‍ ചുവപ്പ് സിഗ്നല്‍ മിന്നി. അതു ‘കാവിവല്‍ക്കരണമാണ്’ . രാജ്യസഭാംഗവും പ്രസാര്‍ ഭാരതിയുടെ മുന്‍ സിഇഒയുമായ ജവഹര്‍ സിര്‍കാര്‍ അപലപിച്ചു, ദേശീയ ചാനലിന്റെ കാവിവല്‍ക്കരണമാണിത്. ആശങ്കയോടെയാണിത് താന്‍ കാണുന്നത്.
‘ദേശീയ ബ്രോഡ്കാസ്റ്റര്‍ ദൂരദര്‍ശന്റെ ചരിത്രപ്രാധാന്യമുള്ള ലോഗോ കാവി നിറത്തില്‍! അതിന്റെ മുന്‍ സിഇഒ എന്ന നിലയില്‍, ഞാന്‍ അതിന്റെ കാവിവല്‍ക്കരണം ആശങ്കയോടെയും വികാരത്തോടെയുമാണ് കാണുന്നത് – ഇത് പ്രസാര്‍ ഭാരതിയല്ല – പ്രചാര്‍ ഭാരതിയാണ്!’ സിര്‍ക്കാര്‍ സമൂഹമാദ്ധ്യമത്തില്‍ എഴുതി. യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്തി പ്രസാര്‍ഭാരതി അദ്ധ്യക്ഷനാവുകയും തുടര്‍ന്ന് എന്‍ഡിഎ ഭരണമെത്തിയപ്പോള്‍ സ്വയം വിരമിക്കല്‍ എടുത്തു പോയ ഉദ്യോഗസ്ഥനാണ് സിര്‍ക്കാര്‍. തുടര്‍ന്ന് മമമത ബംഗാളില്‍ അധികാരമേററപ്പോള്‍ മുതല്‍ ഉപദേശപ്പണി തരപ്പെടുത്തി. അങ്ങനെ ചുളുവില്‍ രാജ്യസഭാ സീറ്റും സംഘടിപ്പിച്ച വിദ്വാനാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. കാലു
2012 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ മനീഷ് തിവാരിയും ലോഗോയുടെ നിറം മാറ്റത്തെ വിമര്‍ശിച്ചു. സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് ആരോപിച്ചു. ഈ നീക്കം ഇന്ത്യയുടെ ദേശീയ ചാനലിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകര്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ് .1959-ല്‍ ദൂരദര്‍ശന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ ലോഗോ എന്താണെന്ന് ഓര്‍മ്മയുള്ളവര്‍ ഉണ്ടാവും. അന്ന് അതിന് കാവിനിറമുള്ള ലോഗോ ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍, സര്‍ക്കാര്‍ യഥാര്‍ത്ഥ നിറത്തിലുള്ള ലോഗോ വീണ്ടും അവതരിപ്പിക്കുമ്പോള്‍, കോണ്‍ഗ്രസും ഇതിനെതിരെ രോഷാകുലരാകുന്നു. പുതിയ ലോഗോ ആകര്‍ഷകമായ ഓറഞ്ച് നിറമാണെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പറഞ്ഞു. ഇത് എല്ലാ ചാനലുകളും അവലംബിക്കുന്ന ദൃശ്യസൗന്ദര്യത്തിന്റെ മാറ്റമാണ്. ആ നിറം നിറം ഓറഞ്ചാണ്, കുങ്കുമമല്ല,’ അദ്ദേഹം പറയുന്നു.
‘ഞങ്ങള്‍ മാറ്റിയത് ലോഗോ മാത്രമല്ല, ചാനലിന്റെ മുഴുവന്‍ രൂപവും ഭാവവും നവീകരിച്ചു. ആളുകള്‍ ലോഗോയില്‍ മാത്രം കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ എട്ട് മാസമായി ഡിഡിയുടെ രൂപവും ഭാവവും മാറ്റാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. ലോഗോയെ ബിജെപിയുമായി ബന്ധപ്പെട്ട നിറമായി തുലനം ചെയ്യുന്നത് തെറ്റാണെും അദ്ദേഹം പറഞ്ഞു.
അതേസമയം, പല കാലങ്ങളിലായി ദൂരദര്‍ശന്‍ അതിന്റെ ലോഗോയുടെ നിറം മാറ്റാറുണ്ട്. കാവി നീല, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ പല നിറങ്ങളിലാണ് ലോഗോ ഇതിനു മുമ്പ് മാറ്റിയിട്ടുള്ളത്. ലോഗോയുടെ മധ്യഭാഗത്തുള്ള ഭൂഗോളവും ബാക്കി ഡിസൈനുകളും അതേപടി തുടരുന്നുണ്ട്
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…