Wednesday, December 24, 2025

നടന്മാർക്കെതിരെ പറഞ്ഞാൽ വീട്ടിൽ കയറി അടിക്കും! ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിക്ക് ഭീഷണി സന്ദേശം

തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. നടന്മാർക്കെതിരെ പറഞ്ഞാൽ അടിക്കുമെന്നാണ് ഭീഷണി കോൾ വന്നതെന്ന് ഭാ​ഗ്യലക്ഷ്മി മാദ്ധ്യമങ്ങളോട് പറഞ്ഞു . പൊലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണെന്നും പറഞ്ഞു .

”വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല.” ആദ്യത്തെ അനുഭവമാണിതെന്നും ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു.

Related Articles

Latest Articles