Kerala Motor Vehicle Department
കോഴിക്കോട്: ഇനിമുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണ്‍ ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും. വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണ്‍ ചെയ്താല്‍ നിങ്ങളുടെ ലൈസന്‍സ് ഇനി റദ്ദാക്കും. മോട്ടോര്‍ വാഹനവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്നും,ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം ഫോണ്‍ ചെവിയോട് ചേര്‍ത്ത് സംസാരിച്ചാല്‍ മാത്രമേ നേരത്തെ കേസെടുത്തിരുന്നുള്ളു. എന്നാല്‍ ഇനി ബ്ലൂടൂത്ത് സംസാരവും പിടികൂടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വകുപ്പ് ഇത് നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്ക് ഫോണ്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്രയാസമില്ല. എന്നാല്‍, വാഹനം വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം പരമാവധി ഒഴിവാക്കണമെന്നുമാണ് ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…