Monday, May 20, 2024
spot_img

മരം മുറിക്കേസിൽ പുതിയ വെളിപ്പെടുത്തൽ; പ്രതി റോജി അഗസ്റ്റിന്‍ ഫോണ്‍ വിളിച്ചുവെന്ന് സ്ഥിരീകരിച്ച് മുൻ വനം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ തന്നെ ഫോൺ വിളിച്ചിരുന്നുവെന്ന് മുൻ വനം മന്ത്രി കെ.രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ശ്രീകുമാർ. ഫോൺ വിളിച്ചെങ്കിലും ഇയാൾക്ക് മുട്ടിൽ മരം മുറിയുമായുള്ള ബന്ധം അറിയില്ലായിരുന്നു. സ്വന്തം പറമ്പിലെ മരം കൊണ്ടുപോവാൻ സാധാരണ പൗരന് അനുവദിക്കുന്ന പാസിന് അപേക്ഷിച്ചിട്ടും ഫോറസ്റ്റുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പറഞ്ഞത്. വിഷയത്തിൽ നിവേദനം നൽകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ശ്രീകുമാർ പറഞ്ഞു.

നിയമപരമായ കാര്യമാണെങ്കിൽ നോക്കാമെന്ന് പറയുക മാത്രമാണ് ചെയ്തത്. അന്ന് താൻ ഓഫീഷ്യൽ നമ്പറാണ് ഉപയോഗിച്ചത്, സ്ഥാനം ഒഴിഞ്ഞപ്പോൾ തിരിച്ചുകൊടുത്തു. ഇതിലേക്കാണ് വിളിച്ചത്. ഡീറ്റെയിൽസ് എല്ലാവർക്കും പരിശോധിക്കാവുന്നതുമാണ്. മന്ത്രിയെ കാണാൻ ആർക്കും സമയം ചോദിക്കാം, അതുപോലെയുള്ള ഒരു വ്യക്തി ആയിട്ട് മാത്രമാണ് ഇയാളോട് ഇടപെട്ടതും. തന്നെ ഇതുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചാൽ വിജയിക്കില്ലെന്നും അന്വേഷണത്തിൽ എല്ലാം തെളിയുമെന്നും ശ്രീകുമാർ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles