Thursday, May 16, 2024
spot_img

ഇനി ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍, കിട്ടുന്നത് എട്ടിന്റെ പണി; പുത്തൻ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്​: ഇനിമുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും. വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ നിങ്ങളുടെ ലൈസന്‍സ് ഇനി റദ്ദാക്കും. ​ മോ​ട്ടോര്‍ വാഹനവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.​ ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്നും,​ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്‌​ സംസാരിക്കുന്നത്​ അപകടങ്ങള്‍ക്ക്​ കാരണമാവുന്നുവെന്നത്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

അതേസമയം ഫോണ്‍ ചെവിയോട്​ ചേര്‍ത്ത്​ സംസാരിച്ചാല്‍ മാത്രമേ നേരത്തെ കേസെടുത്തിരുന്നു​ള്ളു. എന്നാല്‍ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ മോ​ട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വകുപ്പ്​ ഇത്​ നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക്​ സിസ്റ്റത്തിലേക്ക്​ ഫോണ്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാല്‍, വാഹനം വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം പരമാവധി ഒഴിവാക്കണമെന്നുമാണ്​​ ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോ​ട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles