Friday, December 19, 2025

ഐ ഐ ടി വിദ്യാർത്ഥി നിയുടെ മരണം സി ബി ഐ അന്വേഷിക്കും

ചെന്നൈ: മദ്രാസ്​ ​​ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിൻ്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സി.ബി.ഐക്ക് വിടാന്‍ തമിഴ്നാട് സര്‍ക്കാർ ശിപാര്‍ശ നൽകി. കേസ് സി ബി ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരും നേരത്തെ തന്നെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.

കേസ് സി ബി ഐ യെ ഏല്‍പിക്കുന്നത്​ സംസ്ഥാന സര്‍ക്കാറിന്​ പരിഗണിക്കാവുന്നതാണെന്ന്​ മദ്രാസ്​ ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 22 നകം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച്​ പൊലീസ്​ കേസന്വേഷണ പുരോഗതി സംബന്ധിച്ച്‌ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Related Articles

Latest Articles