Minors caught driving in Ernakulam; Additional Chief Judicial Magistrate fined three persons
കാക്കനാട്:ഗതാഗതകുരുക്കിൽ സൈറണ്‍ മുഴക്കിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഗതാഗത കുരുക്ക് കണ്ടാല്‍ ഉടന്‍ സൈറണ്‍ മുഴക്കി വഴി കണ്ടെത്തി പോകുന്നതാണ് ഇയാളുടെ രീതി. അംബുലന്‍സ് പോലുള്ള അടിയന്തര സേവനമാണെന്ന് കരുതി ആളുകള്‍ വാഹനം ഒതുക്കി വഴിയും ഒരുക്കും. യുവാവില്‍ നിന്നും വാഹനത്തിന്റെ സൈറണ്‍ പിടിച്ചെടുത്ത മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയും അടപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ ഈ വാഹനം സൈറണ്‍ മുഴക്കി പായുന്നതിന്റെ വീഡിയോ ഒരു കൂട്ടം യുവാക്കള്‍ പകര്‍ത്തിയിരുന്നു. അംബുലന്‍സ് ആണെന്ന് കരുതി കാറിനെ കടന്നുപോകാന്‍ അനുവദിച്ച യുവാക്കള്‍ ഇത് സാധാരണ കാറാണെന്ന് മനസിലാക്കി അതിനെ പിന്തുടരുകയും, വീഡിയോയും വണ്ടിയുടെ നമ്പറും ആര്‍ടിഒ പിഎം ഷബീറിന് അയച്ചുകൊടുക്കുകയുമായിരുന്നു.
പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹനത്തെക്കുറിച്ച് അന്വേഷിക്കുകയും പുക്കാട്ടുപടി സ്വദേശി അന്‍സാറിന്റെതാണ് കാര്‍ എന്ന് കണ്ടെത്തുകയും ചെയ്തു. ആദ്യം എംവിഡി ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് എംവിഡി ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്തു. ആദ്യം സംഭവം നിഷേധിച്ച അന്‍സാര്‍. കേസ് എടുക്കുമെന്ന ഘട്ടത്തില്‍ കുറ്റം സമ്മതിച്ചു. ഗതാഗത കുരക്കുകള്‍ മറികടക്കാന്‍ ഓണ്‍ലൈനില്‍ വാങ്ങിയ സൈറന്‍ കാറില്‍ പിടിപ്പിച്ചെന്നാണ് ഇയാള്‍ പറയുന്നത്.
തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…
ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…