Friday, April 19, 2024
spot_img

കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്, യാത്രക്കാര്‍ സുരക്ഷിതർ

കൃഷ്ണഗിരി: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്ക് സംഭവിച്ചു. തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്.

പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം നടന്നത്. സേലം-ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര്‍ മുന്പായിട്ടാണ് സംഭവം നടന്നത്. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു.

Related Articles

Latest Articles