Sunday, December 21, 2025

ചികിത്സ വൈകിയതിന് ഡോക്ടറെ മർദ്ദിച്ച സംഭവം ; കോഴിക്കോട് ജില്ലയിലെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും

കോഴിക്കോട് : ചികിത്സ വൈകിയതിന് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് ഐ.എം.എ.കോഴിക്കോട് ജില്ലയിലെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും ഒഴിവാക്കി ആയിരിക്കും പണിമുടക്ക്.സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരോടും സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു. സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ അറിയിച്ചതായി ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.

Related Articles

Latest Articles