കൊളംബോ:ഇന്ത്യ ഇടപെട്ടു, സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ സഹായിക്കാന്‍ ഐഎംഎഫ് രംഗത്ത്. ശ്രീലങ്കയെ വീണ്ടും കുരുക്കാനുള്ള ചൈനീസ് നീക്കമാണ് സാമ്പത്തിക നയതന്ത്രത്തിലൂടെ ഭാരതം തടഞ്ഞത്. വന്‍ വികസന പദ്ധതികളുടെ പേരില്‍ കോടികളാണ് ചൈന, കൊളംബോ തുറമുഖ നഗരപദ്ധതിക്കായി മുതല്‍മുടക്കിയത്. എന്നാല്‍, ചൈനയ്ക്ക് കോടികള്‍ തിരിച്ചുകൊടുക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രീലങ്കയ്ക്ക് ആകുമായിരുന്നില്ല. എന്നാൽ ഇത് മുതലെടുത്ത്, ശ്രീലങ്കയ്ക്കായി വീണ്ടും ധനസഹായം നല്‍കാനായിരുന്നു ചൈനയുടെ നീക്കം. പക്ഷെ, വിഷയത്തില്‍ ഇന്ത്യ ഇടപെട്ടതോടെ ശ്രീലങ്കയെ സഹായിക്കാന്‍ ഐഎംഎഫ് രംഗത്ത് എത്തുകയായിരുന്നു.
അതേസമയം ഐഎംഎഫ് അടിയന്തിരമായി മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി 600 ദശലക്ഷം ഡോളര്‍ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. അടുത്ത നാലുമാസത്തിനകം ഇനിയും ഫണ്ട് അനുവദിക്കുമെന്നും ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ നിന്ന് നിലവില്‍ സാമ്പത്തിക സഹായം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ശ്രീലങ്ക സ്വീകരിച്ചത്. ഇതാണ് ചൈനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യമോ പാചകവാതകമോ വൈദ്യുതിയോ നല്‍കാനാകാതെ വിഷമിക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയാണ് ഇപ്പോൾ അടിയന്തിര സഹായം എത്തിക്കുന്നത്.എന്നാൽ ഇതിനിടെ, ശ്രീലങ്ക ചൈനീസ് കെണിയില്‍പ്പെട്ടതില്‍ നിന്നും തലയൂരാനായി ഇന്ത്യ അമേരിക്കയുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…