India

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത്. വിവിധ മാക്രോ ഇക്കണോമിക് പാരാമീറ്ററുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ജിഡിപി യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നിവയ്‌ക്ക് ശേഷം നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 2022 ലാണ് ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. റെക്കോര്‍ഡ് ജിഎസ്ടി കളക്ഷന്‍, കഴിഞ്ഞ മൂന്ന് പാദങ്ങളിലെ 8 ശതമാനത്തിലധികം ജിഡിപി വളര്‍ച്ച, ഇന്ത്യൻ കറൻസിയിൽ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരം, നിയന്ത്രിതമായ പണപ്പെരുപ്പം എന്നിവയാണ് അമിതാഭ് കാന്തിന്റെ അഭിപ്രായത്തില്‍ ഭാരതത്തിന്റെ വളര്‍ച്ചയ്‌ക്ക് കാരണം. 2013ലെ അവസ്ഥ നോക്കുമ്പോൾ 2024ല്‍ ലോകത്തിലെ ഏറ്റവും മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ഇന്ത്യയുടെ യാത്ര ശ്രദ്ധേയമാണെന്നും അമിതാഭ് കാന്ത് പറഞ്ഞു. നിലവില്‍, ഇന്ത്യയുടെ ജിഡിപി ഏകദേശം 3.7 ട്രില്യണ്‍ യുഎസ് ഡോളറാണ്.

കൂടാതെ കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ സ്ഥിരത, ആർബിഐയുടെ പണനയം എന്നിവയെല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് ഊർജ്ജം നൽകി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വേൾഡ് ഇക്കണോമിക് ഔട്ട് ലുക്കിലെ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 2024 ൽ അതിവേഗം വളരുന്ന സമ്പദ്

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

23 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

23 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

23 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago