In a similar manner, the main treasuries of two temples were broken open and stolen; The robbery took place when the treasury was opened and the money was taken; The police have received the footage of the thieves from the CCTV
കോഴിക്കോട്: രണ്ട് ക്ഷേത്രങ്ങളിലെ പ്രധാന ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടന്നതായി പരാതി. അരക്കിനാട് ശിവക്ഷേത്രത്തിലും കൂട്ടാങ്ങാനം കുന്നംകുളങ്ങര ദേവീ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള കവർച്ചയാണ് നടന്നിരിക്കുന്നത് എന്ന് കണ്ടെത്തി. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നും ലഭിച്ചതായി പോലീസ് അറിയിച്ചു.
സ്ഥലത്തെ കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് സംശയം. ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്താനിരിക്കെയായിരുന്നു മോഷണം നടന്നത്. കൂട്ടങ്ങാനം ദേവിക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരമാണ് കള്ളന്മാർ കവർച്ച നടത്തിയത്. ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ പൂട്ടും പൊട്ടിച്ചിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ പുറംപണിക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്രങ്ങളിൽ പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…