Thursday, December 18, 2025

സഹസൈനികന്റെ വെടിയേറ്റ് ആറ് സൈനികര്‍ കൊല്ലപ്പെട്ടു;വെടിയേറ്റവരില്‍ മലയാളികളും


ഛത്തീസ്ഗഡ്: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ഐടിബിപി സൈനികരാണ് സഹസൈനികന്റെ വെടിയേറ്റ് മരിച്ചത്.

മരിച്ച ഐടിബിപി സൈനികരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി വിവരം. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത് .ചത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം. ഐടിബിപി സൈനികന്‍ അഞ്ച് സഹ സൈനികരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ആറുപേരും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരിലും മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശി എസ്.ബി ഉല്ലാസിനാണ് പരിക്കേറ്റത്. കോണ്‍സ്റ്റബിള്‍റാങ്കിലൂള്ള സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്. നാരായണ്‍പൂരില്‍ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles