In connection with the visit of Prime Minister Narendra Modi, strict restrictions have been imposed on the national highway tomorrow and the day after
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും ദേശീയപാതയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. നാളെ പകൽ 2 മുതൽ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂരിൽ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തേണ്ടതാണെന്ന് എറണാകുളം റൂറൽ പോലീസ് അറിയിച്ചു.
അങ്കമാലി മുതൽ മുട്ടം വരെയും , എം.സി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും , എയർപോർട്ട് റോഡിലും ഉച്ചക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഈ സമയം കണ്ടെയ്‌നർ, ഗുഡ്‌സ് വാഹനങ്ങളും അനുവദിക്കില്ല.അങ്കമാലി- പെരുമ്പാവൂർ റൂട്ടിൽ യാത്ര ചെയ്യുന്നവർ മഞ്ഞപ്ര ,കോടനാട്, വഴിപോകേണ്ടതാണ്. വിമനത്താവള പരിസരത്ത് രണ്ടാം തിയതി വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ നിർവഹിക്കാനാണ് പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ എക്‌സിബിഷൻ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ എം അനിൽ കുമാർ, എംപി ഹൈബി ഈഡൻ, ഗതാഗതമന്ത്രി ആന്റണി രാജു, വ്യവസായമന്ത്രി പി രാജീവ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…