India

കലാപകാരിയല്ല അവന്റ അപ്പാപ്പൻ വരെ നിലയ്ക്ക് നിൽക്കും; സംഘർഷം തുടരുന്ന ഹരിയാനയിൽ യോഗി ആദിത്യനാഥിന്റെ ബുൾഡോസർ മന്ത്രം നടപ്പിലാക്കി സർക്കാർ

ദില്ലി : സംഘര്‍ഷം തുടരുന്നതിനിടെ അക്രമികളെ നിലയ്ക്ക് നിർത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ മന്ത്രം നടപ്പിലാക്കി ജില്ലാ ഭരണകൂടം. നൂഹ് ജില്ലയില്‍ കുടിയേറ്റക്കാർ സര്‍ക്കാര്‍ ഭൂമി കയ്യേറി നിർമ്മിച്ച ഇരുപതിലേറെ മെഡിക്കല്‍ ഷോപ്പുകളും മറ്റു കടകളും ഇന്ന് രാവിലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നല്‍ഹാറിലെ ഷഹീദ് ഹസന്‍ ഖാന്‍ മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ കടകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തകര്‍ത്തത്. ഇവ കൂടാതെ ജില്ലയില്‍ നിരവധി ഇടങ്ങളില്‍ മറ്റു കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ കലാപത്തില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മനോഹര്‍ ലാല്‍ ഖട്ടറും ജില്ലാ ഭരണകൂടവും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ബുള്‍ഡോസര്‍ നീക്കം കലാപകാരികള്‍ക്കെതിരെയുള്ള നടപടിയായാണ് വിലയിരുത്തുന്നത്. പോലീസ്, പാരാമിലിട്ടറി വിഭാഗങ്ങളെയടക്കം വിന്യസിച്ച് വന്‍ സുരക്ഷയൊരുക്കിയാണ് പൊളിക്കല്‍.നേരത്തെ നൂഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ടൗറുവിലെ കുടിയേറ്റക്കാരുടെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യടക്കിയതിനെതിരേയുള്ള ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.

ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെയുണ്ടായ കല്ലേറിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കലാപത്തിൽ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 202 പേരെ അറസ്റ്റ് ചെയ്യുകയും 80 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു. 102 കേസുകള്‍ നിലവിൽ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

Anandhu Ajitha

Recent Posts

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

20 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

52 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

1 hour ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

4 hours ago