Friday, December 19, 2025

കൊല്ലത്ത് പോക്സോ കേസ് ഇരയുടെ അമ്മയെ വീട് കയറി ആക്രമിച്ചു; ചിതറ സ്വദേശി ഷാജഹാൻ അറസ്റ്റിൽ

കൊല്ലം:പോക്സോ കേസ് ഇരയുടെ അമ്മയെ വീട് കയറി ആക്രമിച്ച പ്രതി അറസ്റ്റില്‍.ചിതറ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്.ക്രൂരമായ മർദ്ദനത്തിൽ മുഖത്തും നെഞ്ചത്തും പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഷാജഹാനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി കുട്ടിയെയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ പാറക്കല്ലുമായി ഇരയുടെ വീട്ടിലെത്തിയ പ്രതി അമ്മയെ ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles