മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തി മർദ്ദിക്കാൻ ഓടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇന്നലെ രാത്രിയെത്തിയ ലോഡ് കരാറുകാരന്റെ സ്വന്തം തൊഴിലാളികളാണ് ഇറക്കിയത്. വിവരമറിഞ്ഞെത്തിയ സിഐടിയു പ്രവർത്തകർ ഇവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാൻ തുനിയുകയുമായിരുന്നു. മർദ്ദനം ഭയന്ന് ഓടിയ ഫയാസ് ഷാജഹാൻ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.

