കൊച്ചി: 2019 സെപ്റ്റംബറിലാണ് കൊച്ചി ഷിപ്പ് യാർഡിലെ ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക് മോഷണം പോയത്. ഹാർഡ് ഡിസ്ക് അടക്കമുള്ള സാധനങ്ങളാണ് മോഷണം പോയത്.മോഷണം പോയ കേസിൽ ഒന്നാം പ്രതിക്ക് അഞ്ചു വർഷവും രണ്ടാം പ്രതിക്ക് മൂന്ന് വർഷവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.
നിർമാണത്തിലിരുന്ന ഐഎൻസ് വിക്രാന്ത് വിമാനവാഹിനി കപ്പലിൽ നിന്നാണ് ഹാർഡ് ഡിസ്ക് അടക്കമുള്ള സാധനങ്ങൾ മോഷണം പോയത്. ട്രയൽ അടിസ്ഥാനത്തിൽ വിമാനവാഹിനി കപ്പലിൽ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജുമെന്റ് സിസ്റ്റം പ്രവർത്തിപ്പിച്ചതിന് ശേഷമായിരുന്നു മോഷണം ശ്രദ്ധയിൽപ്പെടുന്നത്.

