In Tamil Nadu, Income Tax Department's consultation continues; Cash and gold worth Rs 60 crore have been seized so far
ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്‌രക്ഷകനുമായും, സവിത വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് തുടരുന്നു. കഴിഞ്ഞ ദിവസം 32 കോടി രൂപയുടെ കണക്കിൽ പെടാത്ത പണവും 28 കോടി രൂപയുടെ സ്വർണ്ണവും കണ്ടെത്തിയിരുന്നു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച പരിശോധനയിൽ ഇതുവരെ 60 കോടി രൂപയുടെ പണവും സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നൂറോളം സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. ഡിസ്റ്റിലറി, ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയ മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
റെയ്ഡിൽ രേഖകളുടെ ഹാർഡ് കോപ്പികൾ, ഡിജിറ്റൽ ഡാറ്റ എന്നീ കുറ്റകരമായ തെളിവുകൾ എന്നിവ സംഘം പിടിച്ചെടുത്തു. ഫീസ് രസീതുകളും സ്കോളർഷിപ്പുകൾ വിതരണം ചെയ്തതിന്റെ വ്യാജ തെളിവുകളും ഐടി വകുപ്പ് കണ്ടെത്തി. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ട്രസ്റ്റ് ഏജന്റുമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതായും ഇതിലൂടെ കണക്കിൽപ്പെടാത്ത കമ്മീഷനായി ഏകദേശം 25 കോടി രൂപ ഉണ്ടാക്കിയതായും പിടിച്ചെടുത്ത തെളിവുകൾ സൂചിപ്പിക്കുന്നു.
ഡിസ്റ്റിലറി ബിസിനസിൽ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനായി 500 കോടി രൂപ ചെലവായതായും കണ്ടെത്തി. എന്നാൽ വാങ്ങിയതിന്റെ ബില്ലുകൾ കണ്ടെത്താനോ ചിലവ് കണക്കിൽപ്പെടുത്താനോ സ്ഥാപനത്തിന് കഴിഞ്ഞില്ല. കൂടാതെ നിലവിലില്ലാത്ത വിവിധ സ്ഥാപനങ്ങൾക്ക് ചെക്കുകൾ നൽകുകയും, സ്ഥാപനങ്ങളിൽ നിന്ന് കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾ നടത്തുന്നതിന് പണം വാങ്ങുകയും ചെയ്തു.
ട്രസ്റ്റുകളിൽ നിന്ന് 300 കോടിയിലധികം രൂപ ട്രസ്റ്റികളുടെ വ്യക്തിഗത ചെലവുകൾക്കും വിവിധ ബിസിനസ് ആവശ്യത്തിനും വകമാറ്റിയെന്നും പിടിച്ചെടുത്ത രേഖകൾ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഒരു വ്യാവസായിക സ്ഥാപനം ഏറ്റെടുക്കുന്നതിന് നടത്തിയ പണമിടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…