ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി. ജനവിധി മാനിക്കുന്നുവെന്നും അതിനാൽ തിരുത്തലുകൾ ആവശ്യമാണെന്നും ജോസ് കെ മാണി പറഞ്ഞു. ഇടതുപക്ഷത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും എന്നാൽ, ഇടതുപക്ഷത്തു നിന്ന് ഇവർ അകന്നിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ തിരുത്തലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയം കൂട്ടുത്തരവാദിത്തമാണെന്ന് പറഞ്ഞ ജോസ് കെ മാണി കൂടിയാലോചനകളിൽ കൂടി വേണം തിരുത്തൽ നടത്താണെന്നും കൂട്ടിച്ചേർത്തു.

