International

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിലെ ഗ്രേറ്റ് സാൾട്ട് ലേക് ഓർമ്മയാകും ; ആരോഗ്യപ്രശ്നങ്ങളടക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അമേരിക്കയിലെ യൂട്ടാ മേഖലയിലുള്ള ഗ്രേറ്റ് സാൾട്ട് ലേക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്ന് ഗവേഷകരുടെ പ്രവചനം. 16 മീറ്റർ മാത്രം ശരാശരി താഴ്ചയുള്ള ഈ തടാകത്തിലേക്ക് വർഷത്തിൽ ഏതാണ്ട് പന്ത്രണ്ട് ലക്ഷം ലിറ്റർ വെള്ളം ഒഴുകിയെത്തിയാലെ ഈ അപ്രത്യക്ഷമാകൽ തടയാനാകൂ എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ നിലവിൽ ഒരു ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഈ തടാകത്തിൽ ഒഴുകിയെത്തുന്നത്.

ബ്രിഗാം യങ് സർവകലാശലയിലെ ഗവേഷകരമാണ് തങ്ങളുടെ പഠന റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തടാകത്തിനെ സജീവമായി നിലനിർത്താൻ മേഖലയിലെ ജലത്തിന്റെ ഉപയോഗത്തിൽ കുറവ് വരുത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലവിനിയോഗം പകുതിയായി തന്നെ കുറച്ചാലെ തടാകത്തെ നിലനിർത്താനാകൂ. ഇതിനോടനുബന്ധിച്ച് നിരവധി നിയമ നിർമാണങ്ങളും, സാമൂഹിക അവബോധ നടപടികളും യൂട്ടാ മേഖലയിൽ നടന്നിരുന്നു. എങ്കിലും അവയൊന്നും ഇതുവരെയും വേണ്ടത്ര രീതിയിൽ വിജയിച്ചിട്ടില്ല.

ഈ തടാകം വറ്റുന്നത് പ്രദേശത്ത് പാരിസ്ഥിതികമായും ആരോഗ്യകരമായും സാമ്പത്തികമായുമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണു വിലയിരുത്തപ്പെടുന്നത്. തടാകത്തിന്റെ അപ്രത്യക്ഷമാകൽ വലിയ തോതിലുള്ള വായു-ജല മലിനീകരണം സൃഷ്ടിക്കും. വംശനാശ ഭീഷണിയുള്ളള പല ജീവികളുടെയും വംശനാശത്തിനും മേഖലയിലെ കൃഷി, വ്യവസായം തുടങ്ങിയവയുടെ തകർച്ചയ്ക്കും, മേഖലയുടെ ജീവിത നിലവാരം തന്നെ മോശമാകുന്നതിനും കാരണമാകും.

തടാകം എന്നത് ജൈവവൈവിധ്യത്തെ മാത്രം ബാധിക്കുന്നതല്ലെന്നും മേഖലയിലെ മലിനീകരണത്തിൽ പോലും വലിയ വർധനവുണ്ടാക്കാനും തടാകത്തിന്റെ ജലനിരപ്പ് കുറയുന്നത് കാരണമാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൂടാതെ പ്രദേശത്തെ താപനില നിയന്ത്രിക്കുന്നതിലും, സമീപ മേഖലകളിലെ പർവതത്തിലെ മഞ്ഞിന്റെ അളവിനെ സ്വാധീനിക്കുന്നതിലും ഈ തടാകത്തിന് പങ്കുണ്ടെന്നും ഗവേഷകർ പറയുന്നു.

തടാകം വറ്റി വരണ്ടാൽ വീശിയടിക്കുന്ന കാറ്റത്ത് വലിയ തോതിൽ പൊടി ഉയരും. ഈ പൊടിപടലങ്ങളിൽ തടാകത്തിന്റെ അടിത്തട്ടിലുണ്ടായിരുന്ന മെർക്കുറി, ലെഡ്, ആർസനിക് തുടങ്ങിയ വായുമലിനീകരണ സാധ്യതയും രോഗകാരികളുമായ ചെറു പദാർത്ഥങ്ങളും ഉണ്ടാകും എന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്നത് ഉറപ്പാണ്.

കലിഫോർണിയയിൽ സമാനമായ രീതിയിൽ തടാകം വറ്റി വരണ്ടതോടെ മേഖലയിലുള്ളളവർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഹൃദ്രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം യൂട്ടാ

എന്നാൽ മേഖലയിലുള്ള സാധാരണക്കാർക്ക് തോട്ടത്തിലും മറ്റും ഉപയോഗിക്കുന്ന വെള്ളം കുറയ്ക്കുക എന്നതിനപ്പുറം തടാകത്തിന്റെ സംരക്ഷണത്തിനായി വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് കാര്യമായി ഒന്നും ചെയ്യാനില്ല. മേഖലയിലെ ഭൂഗർഭജലത്തിലെ വലിയ പങ്കും തടാകത്തിലെ വലിയ അളവ് ജലവും വഴിതിരിച്ച് വിട്ട് ഉപയോഗിക്കുന്നത് വ്യാവസായിക അടിസ്ഥാനത്തിലുള്ള കാർഷിക ഇടങ്ങളിലാണ്.
ഇരുപത്തി മൂന്ന് മില്യൺ ഏക്കർ പ്രദേശത്തെ കൃഷിയിടങ്ങളിൽ കൃഷി ആവശ്യങ്ങൾക്കായി വെള്ളം എത്തിക്കുന്നത് ഈ തടാകത്തിലേക്കെത്തേണ്ട വെള്ളം വഴിതിരിച്ചു വിട്ടാണ്. യൂട്ടായിലെ മാത്രമല്ല സമീപത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ കൂടി കർഷകർ ജല ഉപയോഗം കുറച്ചാൽ മാത്രമെ തടാകത്തിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കൂ.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

27 minutes ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

37 minutes ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

2 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

9 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

10 hours ago

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…

10 hours ago