കൊല്ലപ്പെട്ട സുഖ് വീന്ദര്‍ സിങ്, ഭാര്യ കിരണ്‍ദീപ് കൗര്‍
മനില : ഇന്ത്യക്കാരായ ദമ്പതികളെ ഫിലിപ്പീന്‍സില്‍ അജ്ഞാതൻ വെടിവച്ച് കൊന്നു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33) എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ ദമ്പതികളുടെ വീട്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
സുഖ് വീന്ദര്‍ സിങ് കഴിഞ്ഞ 19 വര്‍ഷമായി മനിലയിലാണ് താമസിച്ചിരുന്നത്. ഭാര്യ അടുത്തിടെയാണ് സുഖ് വീന്ദറിനോടൊപ്പം ഇവിടെയെത്തിയത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ അജ്ഞാതന്‍ സുഖ് വീന്ദറിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം കിരണ്‍ദീപിനെയും ഇയാള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു.
സുഖ് വീന്ദറിന്റെ സഹോദരന്‍ ലഖ് വീര്‍ സിങും മനിലയിലാണ് താമസം. ഏതാനുംദിവസം മുന്‍പ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ഇയാൾ നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ സഹോദരനെ ഫോണില്‍ കിട്ടായതോടെ ലഖ് വീര്‍ സിങ് മനിലയിലുള്ള ബന്ധുവിനോട് സുഖ് വീന്ദറിന്റെ വീട്ടില്‍ പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബന്ധു വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…