Inauguration of Adal bridge by Narendra Modi
അഹമ്മദാബാദ്:ഗുജറാത്തിന് തിലകക്കുറിയായ അടൽ പാലം ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും സബർമതി നദിയിലൂടെയുള്ള ആദ്യ നടപ്പാലം ആണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. മഴവിൽ മാതൃകയിലുള്ള നിർമ്മാണ രീതി തന്നെയാണ് ഈ പാലത്തെ മറ്റ് പാലങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത് . മഴവിൽ മാതൃകയിൽ പണിതിരിക്കുന്ന പാലത്തിൽ വിവിധ വർണ്ണങ്ങളാൽ മേൽക്കൂര പോലെ കമാനങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. മകരസംക്രാന്തിക്ക് ഗുജറാത്തിൽ പട്ടം പറത്തുന്നത് സാധാരണമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ നിർമ്മാണം.
അഹമ്മദാബാദിൽ സബർമതി നദിക്കു കുറുകേ നിരവധി പാലങ്ങളുണ്ട് എന്നാൽ നടപ്പാലം ആദ്യമായിട്ടാണ് നിർമ്മിച്ചത് . നഗരഹൃദയത്തിൽ നിന്ന് മറുഭാഗത്തേയ്‌ക്ക് നടന്നുപോകാവുന്ന തരത്തിലുള്ള പാലത്തിലെല്ലാം ചിത്രപണികളാൽ ആകൃഷ്ടമാകുന്നതാണ്. കിഴക്ക് പടിഞ്ഞാറായി ഇരുഭാഗത്തും ഇറങ്ങുന്ന ഭാഗത്ത് നദിക്കരയിൽ മനോഹരമായ പൂന്തോട്ടവും പൂർത്തിയായിരിക്കുന്നു.
മുന്നൂറ് മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിലുടനീളം എൽ ഇ ഡി ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടുതട്ടുകളായി നടപ്പാലം സജ്ജീകരിച്ചിരിക്കുന്നു. കാൽനടക്കാർക്കൊപ്പം സൈക്കിൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക സംവിധാനം പാലത്തിലുണ്ട്. പാലത്തിന് നടുക്ക് നിന്നുകൊണ്ട് സബർമതി നദിയുടേയും നഗരത്തിന്റേയും സൗന്ദര്യം ആസ്വദിക്കാൻ കഴിയും .2600 മെട്രിക് ടൺ ഉരുക്കുപൈപ്പുകളാണ് പാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
അഹമ്മദാബാദ് നഗരത്തിലെ തിരക്കിൽ പെടാതിരിക്കാനുള്ള മൾട്ടിലെവൽ കാർപാർക്കിംഗ് സംവിധാനം പാലത്തിനടുത്ത് ഒരുക്കിയിട്ടുണ്ട് . നഗരത്തിലെത്തുന്ന ജനങ്ങൾക്ക് പാലത്തിലേയ്‌ക്കും തിരിച്ചുമുള്ള പ്രവേശനം എളുപ്പമാണ്. കിഴക്ക് ഭാഗത്ത് ഗുജറാത്തിന്റെ ചരിത്രം വിശദീകരിക്കുന്ന കലാസാംസ്‌കാരിക-പ്രദർശന ശാലയും ഒരുക്കിയതായി അഹമ്മദാബാദ് കോർപ്പറേഷൻ അറിയിച്ചു
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…