Friday, April 26, 2024
spot_img

ഗുജറാത്തിൽ ഇനി മഴവിൽ മയം ; സബർമതി നദിയിലെ മഴവിൽ മാതൃകയിലുള്ള അടൽ പാലം ഉദ്ഘാടനം ഇന്ന് ; പ്രധാനമന്ത്രി നരേന്ദ്ര മോദി സബർമതിയിലൂടെയുള്ള ആദ്യ നടപ്പാലം ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ്:ഗുജറാത്തിന് തിലകക്കുറിയായ അടൽ പാലം ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും സബർമതി നദിയിലൂടെയുള്ള ആദ്യ നടപ്പാലം ആണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. മഴവിൽ മാതൃകയിലുള്ള നിർമ്മാണ രീതി തന്നെയാണ് ഈ പാലത്തെ മറ്റ് പാലങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത് . മഴവിൽ മാതൃകയിൽ പണിതിരിക്കുന്ന പാലത്തിൽ വിവിധ വർണ്ണങ്ങളാൽ മേൽക്കൂര പോലെ കമാനങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. മകരസംക്രാന്തിക്ക് ഗുജറാത്തിൽ പട്ടം പറത്തുന്നത് സാധാരണമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ നിർമ്മാണം.

അഹമ്മദാബാദിൽ സബർമതി നദിക്കു കുറുകേ നിരവധി പാലങ്ങളുണ്ട് എന്നാൽ നടപ്പാലം ആദ്യമായിട്ടാണ് നിർമ്മിച്ചത് . നഗരഹൃദയത്തിൽ നിന്ന് മറുഭാഗത്തേയ്‌ക്ക് നടന്നുപോകാവുന്ന തരത്തിലുള്ള പാലത്തിലെല്ലാം ചിത്രപണികളാൽ ആകൃഷ്ടമാകുന്നതാണ്. കിഴക്ക് പടിഞ്ഞാറായി ഇരുഭാഗത്തും ഇറങ്ങുന്ന ഭാഗത്ത് നദിക്കരയിൽ മനോഹരമായ പൂന്തോട്ടവും പൂർത്തിയായിരിക്കുന്നു.

മുന്നൂറ് മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിലുടനീളം എൽ ഇ ഡി ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടുതട്ടുകളായി നടപ്പാലം സജ്ജീകരിച്ചിരിക്കുന്നു. കാൽനടക്കാർക്കൊപ്പം സൈക്കിൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക സംവിധാനം പാലത്തിലുണ്ട്. പാലത്തിന് നടുക്ക് നിന്നുകൊണ്ട് സബർമതി നദിയുടേയും നഗരത്തിന്റേയും സൗന്ദര്യം ആസ്വദിക്കാൻ കഴിയും .2600 മെട്രിക് ടൺ ഉരുക്കുപൈപ്പുകളാണ് പാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

അഹമ്മദാബാദ് നഗരത്തിലെ തിരക്കിൽ പെടാതിരിക്കാനുള്ള മൾട്ടിലെവൽ കാർപാർക്കിംഗ് സംവിധാനം പാലത്തിനടുത്ത് ഒരുക്കിയിട്ടുണ്ട് . നഗരത്തിലെത്തുന്ന ജനങ്ങൾക്ക് പാലത്തിലേയ്‌ക്കും തിരിച്ചുമുള്ള പ്രവേശനം എളുപ്പമാണ്. കിഴക്ക് ഭാഗത്ത് ഗുജറാത്തിന്റെ ചരിത്രം വിശദീകരിക്കുന്ന കലാസാംസ്‌കാരിക-പ്രദർശന ശാലയും ഒരുക്കിയതായി അഹമ്മദാബാദ് കോർപ്പറേഷൻ അറിയിച്ചു

Related Articles

Latest Articles